SPORTS

ഒരു പന്തു പോലും കളിച്ചില്ല, ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽനിന്ന് ചൈന പുറത്ത്; കാരണം ഇതാണ്


കോറോഗി ∙ ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റിൽ ഒരു പന്തു പോലും കളിക്കാനാകാതെ ചൈന പുറത്ത്. ചൈനയും ബംഗ്ലദേശും തമ്മിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരം ടോസ് പോലും ഇടാതെ ഉപേക്ഷിക്കുകയായിരുന്നു. കോറോഗി സ്പോർട്സ് പാർക്കിലെ നനഞ്ഞ ഔട്ട്ഫീൽഡ് കാരണമാണ് മത്സരം ഉപേക്ഷിച്ചത്. 8 രാജ്യങ്ങളാണു വനിതാ വിഭാഗം ക്രിക്കറ്റ് മത്സരത്തിലുള്ളത്. പാക്കിസ്ഥാൻ, തായ്‌ലൻഡ്, ശ്രീലങ്ക, മലേഷ്യ എന്നിവരാണു മറ്റു രാജ്യങ്ങൾ. നാളെ രാവിലെയാണ് ഇന്ത്യ– ജപ്പാൻ മത്സരം. ഗെയിംസിനായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം കഴിഞ്ഞ ദിവസം ജപ്പാനിലെത്തിയിരുന്നു. അമോൽ മജൂംദാറാണു ടീമിന്റെ പരിശീലകൻ. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ഥന, ഷെഫാലി വർമ, ദീപ്തി ശർമ, റിച്ച ഘോഷ് തുടങ്ങി സൂപ്പർ താരങ്ങളുടെ നീണ്ട നിരതന്നെയുണ്ട്. 22നാണു വനിതാ വിഭാഗം ഫൈനൽ.


Auto ⏭️

Back to top button