NEWS
കൊല്ലത്ത് യുവതി ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു

കൊല്ലം ഇരവിപുരം ഭരണിക്കാവിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇരുപത്തിയാറുകാരിയായ സായയെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച അവസ്ഥയിൽ കാണപ്പെട്ടത്. സംഭവസ്ഥലത്തുനിന്നും യുവതി എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് പോലീസിന് ലഭിച്ചിട്ടുണ്ട്. തന്റെ ഭർത്താവിനോടുള്ള സ്നേഹം വെളിപ്പെടുത്തുന്ന കുറിപ്പിൽ, തന്റെ കൈവശമുള്ള സ്വർണം വിറ്റ് കാറിന്റെ ഇഎംഐ അടച്ചുതീർക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. സംഭവത്തിൽ ഇരവിപുരം പോലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല. മാനസിക സമ്മർദ്ദങ്ങളോ വിഷമതകളോ ഉണ്ടെങ്കിൽ വിദഗ്ധരുടെ സഹായം തേടാൻ മടിക്കരുത്. അതിജീവനത്തിനായി കൈത്താങ്ങ് തേടുക. സഹായത്തിനായി ബന്ധപ്പെടുക: 1056, 0471- 2552056)




