NEWS
ആലപ്പുഴ: സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ പ്രാദേശിക അവധി

ആലപ്പുഴ: മണ്ണാറശാല ആയില്യം മഹോത്സവവും പരുമല പള്ളി പെരുന്നാളും പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ (നവംബർ 2, തിങ്കൾ) ജില്ലാ കളക്ടർ അവധി അനുവദിച്ചു. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പരീക്ഷാ നടത്തിപ്പിൽ യാതൊരുവിധ മാറ്റവുമില്ല.
കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഗരാജ ക്ഷേത്രങ്ങളിലൊന്നായ മണ്ണാറശാലയിൽ, ആയില്യം എഴുന്നള്ളത്ത് നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കും. ക്ഷേത്രത്തിലെ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ കാർമ്മികത്വത്തിലായിരിക്കും ഈ ചടങ്ങുകൾ പൂർത്തിയാകുന്നത്. ആയില്യത്തിന് മുന്നോടിയായി ഇന്ന് നടന്ന പൂയംതൊഴൽ ചടങ്ങുകളിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആയിരക്കണക്കിന് ഭക്തജനങ്ങളാണ് പങ്കെടുത്തത്.




