SPORTS

ആകെയുള്ളത് 16 ഗ്രൗണ്ടുകൾ, ക്രിക്കറ്റ് വളർത്താൻ നയതന്ത്ര നീക്കം, ഇന്ത്യയോട് പിടിച്ചുനിൽക്കുമോ ജപ്പാൻ?


നഗോയ ∙ ക്രിക്കറ്റിനു വളക്കൂറുള്ള മണ്ണല്ല ജപ്പാനിലേത്. ജപ്പാൻ ക്രിക്കറ്റ് അസോസിയേഷനിൽ (ജെസിഎ) റജിസ്റ്റർ ചെയ്തിട്ടുള്ളത് 7300 കളിക്കാർ മാത്രം; പ്രഫഷനൽ ക്രിക്കറ്റ് സംഘടിപ്പിക്കാൻ കഴിയുന്ന 16 ഗ്രൗണ്ടുകളേയുള്ളൂ. എന്നിട്ടും ഇന്ത്യയും ജപ്പാനും 22നു സനോയിൽ ട്വന്റി20 ക്രിക്കറ്റ് കളിക്കും; അതൊരു നയതന്ത്ര കളി കൂടിയാണ്. ക്രിക്കറ്റിന്റെ മാർക്കറ്റിങ് സാധ്യതകൾ മനസ്സിലാക്കിയ ജെസിഎ കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയുമായി ഒരു ട്വന്റി20 മത്സരത്തിനു ശ്രമിക്കുന്നുണ്ട്. ജൂലൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജപ്പാൻ പ്രധാനമന്ത്രി സനായേ തകയീച്ചിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ ക്രിക്കറ്റും വിഷയമായി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75–ാം വാർഷികത്തിൽ ക്രിക്കറ്റ് കളിക്കാൻ അങ്ങനെയാണു ധാരണയായത്. സുസുക്കിയാണു മത്സരത്തിന്റെ സ്പോൺസർമാർ.വിവിധ രാജ്യങ്ങളുമായി ജപ്പാൻ സമാന രീതിയിൽ ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.


Auto ⏭️

Back to top button