NEWS
വാക്കിന്റെ എൻജിനിയർ: മേതിൽ രാധാകൃഷ്ണൻ

കോഴിക്കോട്: സാഹിത്യലോകത്ത് സ്വന്തമായൊരു ഇടം കണ്ടെത്തിയ പ്രതിഭ. മലയാള ഭാഷയുടെ സാധ്യതകളെ പുതിയ തലങ്ങളിലേക്ക് ഉയർത്തിയ പരീക്ഷണങ്ങൾക്കൊണ്ട് ശ്രദ്ധേയനായ എഴുത്തുകാരൻ. അനുകരണങ്ങളില്ലാത്ത, തനതായ ശൈലിയുടെ ഉടമയായ മേതിൽ രാധാകൃഷ്ണനെ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനാക്കുന്നത് അദ്ദേഹത്തിന്റെ ഈ വേറിട്ട രചനാപാടവമാണ്.




