SPORTS

ഷെഫാലി വർമയ്ക്ക് അർധ സെഞ്ചറി, 20–ാം ഓവറിൽ സിക്സും ഫോറും തൂക്കി ദീപ്തി, പിന്നാലെ പുറത്ത്, ബംഗ്ലദേശിന് 150 വിജയലക്ഷ്യം


ദുബായ്∙ വനിതാ ഏഷ്യാകപ്പ് സെമി ഫൈനലിൽ ബംഗ്ലദേശിനെതിരെ 150 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 149 റണ്‍സാണെടുത്തത്. ഓപ്പണർ ഷെഫാലി വർമ അർധ സെഞ്ചറി നേടി. 40 പന്തുകൾ നേരിട്ട ഷെഫാലി 64 റൺസാണു സ്കോർ ചെയ്തത്. മൂന്നു സിക്സുകളും ഏഴു ഫോറുകളും ഷെഫാലി ബൗണ്ടറി കടത്തി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (28 പന്തില്‍ 24), റിച്ച ഘോഷ് (16 പന്തിൽ 21), പ്രതിക റാവൽ (24 പന്തിൽ 20) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി.ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനൊപ്പം റിച്ച ഘോഷും ചേർന്നതോടെ ഇന്ത്യ 100 കടന്നു. മറുഫ അക്തറിന്റെ 20–ാം ഓവറിൽ ദീപ്തി ശർമ സിക്സും ഫോറും അടിച്ചു തുടങ്ങിയെങ്കിലും, അവസാന പന്തുകളിൽ ഇന്ത്യയ്ക്ക് ദീപ്തിയുടേയും ഭാരതി ഫുല്‍മാലിയുടെയും വിക്കറ്റുകൾ നഷ്ടമായി.


Auto ⏭️

Back to top button