SPORTS

ന്യൂസീലൻഡിലും സഞ്ജുവിനെ വളഞ്ഞ് ആരാധകർ, ആരെയും നിരാശരാക്കാതെ ഇന്ത്യൻ ക്രിക്കറ്റ് താരം- വിഡിയോ


വെല്ലിങ്ടൻ∙ ന്യൂസീലൻ‍ഡിനെതിരായ മൂന്നാം ട്വന്റി20 പോരാട്ടത്തിനായി വെല്ലിങ്ടനിലെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ക്രൈസ്റ്റ്ചർച്ചിലെ പോലെ വെല്ലിങ്ടനിലും ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ കാണാനായി നിരവധി ആരാധകരാണു തടിച്ചുകൂടിയത്. കാത്തുനിന്ന ആരാധകരെ നിരാശരാക്കാതെ എല്ലാവർക്കും ഓട്ടോഗ്രാഫും നൽകി, ഒപ്പംനിന്ന് സെല്‍ഫിയും പകർത്തിയ ശേഷമാണ് സഞ്ജു ടീമിനൊപ്പം ചേർന്നത്. സഞ്ജുവിന്റെ കളി കാണാൻ ന്യൂസീലൻഡിലുള്ള നൂറു കണക്കിനു മലയാളികളാണ് ക്രൈസ്റ്റ്ചർച്ച് സ്റ്റേഡിയത്തിൽ നടന്ന രണ്ടു മത്സരങ്ങൾക്കുമെത്തിയത്.ചൊവ്വാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30നാണ് പരമ്പരയിലെ മൂന്നാം മത്സരം. ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച ഇന്ത്യയ്ക്ക് മൂന്നാം പോരാട്ടം കൂടി ജയിച്ചാൽ അഞ്ചു മത്സരങ്ങളുള്ള പരമ്പര 3–0ന് സ്വന്തമാക്കാം. ഓപ്പണറുടെ റോളിൽ തകർത്തുകളിക്കുന്ന സഞ്ജു വെല്ലിങ്ടനിലും പതിവു പൊസിഷനിൽ തന്നെ കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


Auto ⏭️

Back to top button