NEWS

പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിയുടെ വയറ്റിൽ പഞ്ഞി കണ്ടെത്തി: ഗുരുതര ആരോപണം

ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ ശരീരത്തിൽ പഞ്ഞി തുന്നിക്കെട്ടിയ നിലയിൽ കണ്ടെത്തിയതായി പരാതി. അസഹ്യമായ വേദനയുമായി 43 ദിവസത്തോളം ദുരിതമനുഭവിച്ച യുവതിയും ബന്ധുക്കളും സംഭവത്തിൽ ആശുപത്രി അധികൃതർക്കും ഡോക്ടർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്. കടപ്പുറം മുനക്കക്കടവ് റഹ്മാനിയ മസ്ജിദിന് സമീപം താമസിക്കുന്ന ഷാഹുൽ ഹമീദിന്റെ മകൾ ഫാത്തിമത്തുൽ ഷറഫിയ (21) ആണ് ചികിത്സാപ്പിഴവ് ആരോപിക്കുന്നത്. കയ്പമംഗലം ചളിങ്ങാട് സ്വദേശി മുഹമ്മദ് ഷാഹിറിന്റെ ഭാര്യയായ ഷറഫിയയുടെ ആദ്യ പ്രസവമായിരുന്നു ഇത്. കഴിഞ്ഞ ഓഗസ്റ്റ് 18-നായിരുന്നു താലൂക്ക് ആശുപത്രിയിൽ വെച്ച് ഇവർ പെൺകുഞ്ഞിന് ജന്മം നൽകിയത്.

സംഭവത്തെക്കുറിച്ച് ഷറഫിയയുടെ വാക്കുകൾ ഇങ്ങനെ: ‘‘17-ാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 18-ന് രാവിലെ പ്രസവം നടക്കുകയും ചെയ്തു. തുടർന്ന് വാർഡിലേക്ക് മാറ്റിയെങ്കിലും കഠിനമായ രക്തസ്രാവം അനുഭവപ്പെട്ടു. ഉടൻ തന്നെ ലേബർ റൂമിലേക്ക് മാറ്റി മരുന്നുകൾ നൽകി. രക്തസ്രാവം തുടർന്നതോടെ താൽക്കാലിക ചുമതലയിലുണ്ടായിരുന്ന ഡോക്ടർ എത്തി വീണ്ടും തുന്നിക്കെട്ടുകയായിരുന്നു. ആ ഘട്ടത്തിൽ മുറിവിൽ പഞ്ഞി വെച്ചിട്ടുണ്ടെന്നും പിന്നീട് അത് നീക്കം ചെയ്തെന്നും ഉറപ്പുവരുത്തിയ ശേഷമാണ് എന്നെ വാർഡിലേക്ക് തിരികെ കൊണ്ടുപോയത്. നാല് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി. എന്നാൽ 13-ാം ദിവസം മുതൽ ശരീരത്തിൽ നിന്ന് ദുർഗന്ധം വമിക്കുകയും, തുന്നിക്കെട്ടിയ ഭാഗത്ത് പഴുപ്പും അതികഠിനമായ വേദനയും അനുഭവപ്പെടാൻ തുടങ്ങുകയും ചെയ്തു.’’

Fashion ⏭️

Back to top button