NEWS

കൊച്ചിയിൽ മലയാളി സ്ത്രീ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ; കൈകാലുകൾ കെട്ടിയിട്ട അവസ്ഥയിൽ മൃതദേഹം കണ്ടെത്തി

മുംബൈ: പൻവേലിനു സമീപം ഖൊപ്പോളിയിൽ ഒറ്റയ്ക്കു താമസിച്ചു വരികയായിരുന്ന മലയാളി വയോധികയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ അമ്പലപ്പുഴ കരുമാടി ആറ്റുകടവിൽ സ്വദേശിനി മഹേശ്വരി രാമചന്ദ്രനെയാണ് (71) ഭാൻവജിലെ കാർമൽ സ്കൂളിനു പിന്നിലുള്ള ഇന്ദ്രപ്രസ്ഥ കെട്ടിടത്തിലെ നാലാം നമ്പർ ഫ്ലാറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കൈകാലുകൾ ബന്ധിച്ച നിലയിലും ശരീരമാകെ രക്തം വാർന്നൊഴുകിയ നിലയിലുമാണ് മൃതദേഹം കാണപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം. സംഭവമറിഞ്ഞയുടൻ ഖൊപ്പോളി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഖാലാപുരിലെ ആശുപത്രിയിലേക്ക് മാറ്റി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

പരേതനായ വൈപ്പുശ്ശേരി രാമചന്ദ്ര പണിക്കരുടെ ഭാര്യയാണ് മഹേശ്വരി. സന്ധ്യ, വിനോദ്, മനോജ് എന്നിവരാണ് മക്കൾ. മക്കളെല്ലാം വിദേശത്തായതുകൊണ്ട് തന്നെ മഹേശ്വരി ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണത്തെക്കുറിച്ചും മറ്റും കൂടുതൽ വ്യക്തത വരുത്താൻ സാധിക്കൂ എന്നും പൊലീസ് വ്യക്തമാക്കി.

Fashion ⏭️

Back to top button