NEWS

പുതുപ്പള്ളി ഉമ്മൻ ചാണ്ടി സ്മാരക അങ്ങാടി സായാഹ്നതീരം പൊളിക്കാൻ നോട്ടിസ്; ഉടമയുടെ ആത്മഹത്യാ ഭീഷണി

പുതുപ്പള്ളിയിലെ ജനകീയ കൂട്ടായ്മ പത്തുലക്ഷം രൂപ വിനിയോഗിച്ച് ഒരുക്കിയ ‘ഉമ്മൻ ചാണ്ടി സ്മാരക അങ്ങാടി സായാഹ്നതീരം’ പൊളിച്ചുമാറ്റാൻ പൊതുമരാമത്ത് വകുപ്പിന്റെ നിർദേശം. മണർകാട്-തെങ്ങണ റോഡരികിൽ പുതുപ്പള്ളി യാക്കോബായ സുറിയാനി പള്ളിയുടെ സമീപത്തായി നിർമിച്ച ഈ സായാഹ്നതീരം റോഡ് പുറമ്പോക്ക് കൈയേറിയാണ് സ്ഥിതി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ചങ്ങനാശേരി പൊതുമരാമത്ത് വകുപ്പ് (നിരത്ത് വിഭാഗം) അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഈ മാസം മൂന്നാം തീയതിയാണ് പഞ്ചായത്ത് അധികാരികൾക്ക് ഇതിനായുള്ള നോട്ടിസ് കൈമാറിയത്. നോട്ടിസ് ലഭിച്ച് ഏഴു ദിവസത്തിനുള്ളിൽ നിർമാണങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ കർശന നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

അനുമതിയില്ലാതെ റോഡ് വക്കിൽ ചാരുബെഞ്ചുകൾ സ്ഥാപിച്ചത് കാരണം വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി ഒഴിഞ്ഞുമാറാൻ സാധിക്കുന്നില്ലെന്ന് നോട്ടിസിൽ വ്യക്തമാക്കുന്നു. കൂടാതെ, റോഡിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകൾ ഗതാഗത സുരക്ഷയെ ബാധിക്കുന്നതായും റിപ്പോർട്ടിലുണ്ട്. ഈ നിർമാണ പ്രവർത്തനങ്ങൾക്ക് യാതൊരുവിധ അനുമതിയും നൽകിയിട്ടില്ലെന്നും, ‘കേരള ഹൈവേ പ്രൊട്ടക്ഷൻ ആക്ട്’ പ്രകാരം റോഡ് പുറമ്പോക്ക് കൈയേറുന്നത് നിയമവിരുദ്ധമാണെന്നും വകുപ്പ് ഓർമിപ്പിക്കുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് കഴിഞ്ഞ ഒക്ടോബർ 31-നാണ് ചാണ്ടി ഉമ്മൻ എംഎൽഎ സായാഹ്നതീരം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

Fashion ⏭️

Back to top button