NEWS

ട്രംപ് കടലിടുക്ക് എന്നു പേര് മാറ്റണോ? ഹോർമുസിന് സ്വന്തം പേരിടാൻ അമേരിക്കൻ പ്രസിഡന്റ്


വാഷിങ്ടൻ ∙ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാനുമായുള്ള യുദ്ധം അമേരിക്ക കടുപ്പിക്കുമ്പോൾ വാക്കുകളിലൂടെയും പ്രകോപനം തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യാന്തര പ്രാധാന്യമുള്ള ഹോർമുസ് കടലിടുക്കിനെ ‘ട്രംപ് കടലിടുക്ക്’ എന്നു പുനർനാമകരണം ചെയ്യണമോ എന്ന് ഡോണാൾഡ് ട്രംപ് ബുധനാഴ്ച ചോദിച്ചു.‘‘ഇപ്പോൾ അത് അമേരിക്കയുടെ നിയന്ത്രണത്തിലാണ്, ഹോർമുസ് കടലിടുക്കിന്റെ പേര് ട്രംപ് കടലിടുക്ക് എന്ന് മാറ്റണോ?’’ – സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ട്രംപ് ചോദിച്ചു. ഇതാദ്യമായിട്ടല്ല മറ്റു രാജ്യങ്ങളിലെ പ്രദേശങ്ങളുടെ പേര് മാറ്റുന്നതായി ട്രംപ് പ്രഖ്യാപിക്കുന്നത്. ഒരാഴ്ചയ്ക്ക് മുൻപ് കാനഡ – അമേരിക്ക അതിർത്തിയിലെ ഒന്റാറിയോ തടാകത്തെ ‘ലേക്ക് അമേരിക്ക’ എന്ന് ട്രംപ് വിളിച്ചിരുന്നു. കാനഡയുമായുള്ള വ്യാപാര യുദ്ധത്തെ തുടർന്നായിരുന്നു ഇത്. 2025 ജനുവരിയിൽ മെക്സിക്കോ ഉൾക്കടലിനെ ‘ഗൾഫ് ഓഫ് അമേരിക്ക’ എന്നും ട്രംപ് വിളിച്ചിരുന്നു.


Fashion ⏭️

Back to top button