LIFESTYLE
കൊടുങ്കാറ്റിനെ പ്രതിരോധിക്കാൻ ‘വൈ’, ബുർജ് ഖലീഫയിലുണ്ട് ആ മാസ്റ്റർപീസ് പ്ലാൻ! സർവ റെക്കോർഡ് മാറ്റിയെഴുതാൻ സൗദിയും

നഗരങ്ങളുടെ ആകാശരേഖകളെ മാറ്റിയെഴുതുന്ന, മേഘങ്ങളെ തൊട്ടുനിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ മനുഷ്യന്റെ അചഞ്ചലമായ അഭിലാഷത്തിന്റെയും എൻജിനീയറിങ് മികവിന്റെയും പ്രതീകങ്ങളാണ്. എല്ലാ വർഷവും സെപ്റ്റംബർ 3ന് സ്കൈസ്ക്രാപ്പർ ദിനം ആചരിക്കുന്നത് ഇത്തരം വാസ്തുവിദ്യാ അദ്ഭുതങ്ങളെയും അവയ്ക്ക് പിന്നിലെ സാങ്കേതിക മുന്നേറ്റങ്ങളെയും ആദരിക്കാനാണ്.ആധുനിക അംബരചുംബികളുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കൻ വാസ്തുശില്പി ലൂയിസ് സള്ളിവന്റെ ജന്മദിനമാണ് സെപ്റ്റംബർ 3. നഗരങ്ങളിലെ സ്ഥലപരിമിതി മറികടക്കാൻ കുത്തനെ കെട്ടിടങ്ങൾ പണിതുയർത്തുക എന്ന ആശയം നഗരാസൂത്രണത്തെ അടിമുടി മാറ്റിമറിച്ചു. കേവലം സിമന്റും സ്റ്റീലും മാത്രമല്ല, ഒരു രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയുടെയും സാങ്കേതിക മേധാവിത്വത്തിന്റെയും അടയാളം കൂടിയാണ് ഇന്ന് ഇത്തരം കൂറ്റൻ കെട്ടിടങ്ങൾ.ലോകശ്രദ്ധയാകർഷിച്ച അംബരചുംബികൾ1. ബുർജ് ഖലീഫ (ദുബായ്, യുഎഇ) – 828 മീറ്റർലോകത്തിലെ ഏറ്റവും ഉയർന്ന കെട്ടിടമെന്ന പദവി അലങ്കരിക്കുന്ന ബുർജ് ഖലീഫ എൻജിനീയറിങ്ങിന്റെ നിരുപമമായ മാസ്റ്റർപീസാണ്. ഹൈമനോകാലിസ് എന്ന മരുഭൂമി പുഷ്പത്തിന്റെ ഘടനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്. ശക്തമായ കാറ്റിനെ പ്രതിരോധിക്കാൻ ‘വൈ’ (Y)-ആകൃതിയിലുള്ള പ്ലാനിലാണ് കെട്ടിടം നിലകൊള്ളുന്നത്. 148-ാം നിലയിലെ നിരീക്ഷണ ഡെക്കിൽ നിന്ന് പേർഷ്യൻ ഗൾഫിന്റെയും മരുഭൂമിയുടെയും വിശാലമായ കാഴ്ചകൾ ദൃശ്യമാകും.2. ഷാങ്ഹായി ടവർ (ചൈന) – 632 മീറ്റർ
Cinema ⏭️


