NEWS

ഒടുവിൽ യുഎസ് സമ്മതിച്ചു; ‘ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ട്’: ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ്


വാഷിങ്ടൻ∙ ബഹിരാകാശത്ത് ആയുധം വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി തുറന്നു സമ്മതിച്ച് യുഎസ് ഭരണകൂടം. യുഎസ് വ്യോമസേന സെക്രട്ടറി ട്രോയ് മെയ്ൻക് ആണ് തിങ്കളാഴ്ച ഇക്കാര്യം അംഗീകരിച്ചത്. ശത്രുക്കളിൽനിന്ന് അമേരിക്കൻ സേനയെ സംരക്ഷിക്കാൻ ബഹിരാകാശത്തുള്ള ആയുധം അത്യന്താപേക്ഷിതമാണെന്നും മെയ്ൻക് പറഞ്ഞു. ചൈനയ്ക്കും റഷ്യയ്ക്കുമെതിരെയുള്ള മുന്നറിയിപ്പു കൂടിയാണിത്. മേരിലാൻഡിലെ നാഷനൽ ഹാർബറിൽ നടന്ന വാർഷിക വ്യോമ, ബഹിരാകാശ, സൈബർ കോൺഫറൻസിലാണ് മെയ്ൻക് ഇക്കാര്യം പരസ്യമായി അംഗീകരിച്ചത്. എന്നാൽ എന്തുതരം ആയുധമാണ് വിന്യസിച്ചിട്ടുള്ളതെന്ന് യുഎസ് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഭാവിയിലുണ്ടാകാവുന്ന ഭീഷണികൾ ബഹിരാകാശത്തുനിന്ന് നിയന്ത്രിക്കാനാണ് ആയുധം ഉപയോഗിക്കുക എന്ന് മെയ്ൻക് സൂചിപ്പിച്ചു. യുഎസിൽ ഗോൾഡൻ ഡോം മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്ന തീരുമാനവുമായി ട്രംപ് ഭരണകൂടം മുന്നോട്ടുപോകുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.


Fashion ⏭️

Back to top button