NEWS
സിബിഎല്‍: താഴത്തങ്ങാടിയില്‍ അരോമ ചുണ്ടന് ജേതാക്കള്‍

കോട്ടയം∙ വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിച്ച ചാംപ്യന്‍സ് ബോട്ട് ലീഗിലെ താഴത്തങ്ങാടി മത്സര വള്ളംകളിയില്‍ അരോമ ചുണ്ടന് ജേതാക്കള്‍. കലാശപ്പോരില്‍ മൂന്നു മിനിറ്റ് 21.227 സെക്കന്‍ഡിലാണ് കൊല്ലം പരവൂര്‍ അരോമ ബോട്ട് ക്ലബ് തുഴഞ്ഞ അരോമ ചുണ്ടന് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേല്‍പ്പാടം ചൂണ്ടനും(മൂന്നു മിനിറ്റ് 21.802 സെക്കന്‍ഡ്) നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടനും(മൂന്നു മിനിറ്റ് 21.925 സെക്കന്‍ഡ്) യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. വീയപുരം, ചെറുതന, ആര്‍പ്പൂക്കര, പുണ്യാളന് നിരണം, നടുഭാഗം, തലവടി എന്നിവയാണ് നാലു മുതല്‍ ഒന്‍പതു വരെ സ്ഥാനങ്ങളില്‍. ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ പുത്തന്‍പറമ്പിലും വെപ്പ് ബി ഗ്രേഡ് വിഭാഗത്തില്‍ ചാമ്പ്യനും ചുരുളന്‍ വിഭാഗത്തില്‍ മൂഴിയും ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ മൂന്നുതൈയ്ക്കനും ജേതാക്കളായി.
Fashion ⏭️




