BUSINESS
ആപ്പ് തുറക്കാതെ, പിൻ അടിക്കാതെ ഓട്ടോമാറ്റിക്കായി പണമടയ്ക്കും; യു.പി.ഐ പേയ്‌മെന്റുകളിൽ AI വിപ്ലവം വരുന്നു

യു.പി.ഐ യിൽ വൻ മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നതായി റിപ്പോർട്ട്. നിർമിത ബുദ്ധി ഏജന്റ്സ്, നിങ്ങൾക്ക് വേണ്ടി പേയ്മെന്റുകൾ ഓട്ടോമാറ്റിക്കായി നടത്തുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഉദാഹരണത്തിന്, ഒരു നിശ്ചിത വിലയിൽ കൂടുതൽ പലവ്യഞ്ജനങ്ങൾ വാങ്ങുക എന്ന നിർദ്ദേശം നൽകിക്കഴിഞ്ഞാൽ പിന്നെ യു.പി.ഐ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യേണ്ട കാര്യം പോലുമുണ്ടാകുന്നില്ല. ഇത്തരം ആശയങ്ങൾ നടപ്പാക്കാൻ സാധിക്കുന്ന ഏറ്റവും വലിയ വിപണി ഇന്ത്യയാണ് എന്ന സവിശേഷതയുമുണ്ട്.പുതിയ ചട്ടക്കൂടുകൾ പ്രകാരം ചില പ്രത്യേക യു.പി.ഐ പേയ്മെന്റുകൾ ഉപഭോക്താക്കൾക്ക് വേണ്ടി നടത്താൻ എ.ഐ ഏജന്റ്സിന് സാധിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഓരോ വ്യക്തിഗത വിനിമയങ്ങൾക്കും വെവ്വേറെ അനുമതി ആവശ്യമില്ല. തുടക്കത്തിൽ ചെറിയ, ദൈനംദിനമുള്ള പേയ്മെന്റ്സുകളിലായിരിക്കും ഈ സംവിധാനം ഫോക്കസ് ചെയ്യുക. വിനിമയ പരിധി, മറ്റ് സുരക്ഷാ ക്രമീകരണങ്ങൾ തുടങ്ങിയവ സിസ്റ്റത്തിന്റെ ഭാഗമായിരിക്കും.2026 ആഗസ്റ്റിൽ മാത്രം 29.82 ലക്ഷം കോടി രൂപയുടെ 24.51 ബില്യൺ വിനിമയങ്ങളാണ് യു.പി.ഐ വഴി നടന്നതെന്ന് റോയിട്ടേഴ്സ് ഡാറ്റ വ്യക്തമാക്കുന്നു. ഈ വാരം മുംബൈയിൽ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് നടക്കാനിരിക്കുകയാണ്. ഇതിൽ ഇന്ത്യയുടെ ഫിൻടെക് ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് ഏജന്റിക് എ.ഐ ശ്രദ്ധാ കേന്ദ്രമാകുമെന്നാണ് കരുതപ്പെടുന്നത്.യു.പി.ഐ ഉപയോക്താക്കളും, എ.ഐ ഏജന്റ്സുംഎ.ഐ പേയ്മെന്റ് നടക്കുന്നു എന്നത് ഉപയോക്താവിന്റെ നിയന്ത്രണങ്ങൾ ഇല്ലാതാക്കുന്നു എന്നർത്ഥമാക്കുന്നില്ല. അതായത് ചാറ്റ് ജി.പി.ടി, ജെമിനി മറ്റ് എ.ഐ ടൂളുകൾ എന്നിവയ്ക്ക് നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിയമന്ത്രണമില്ലാത്ത ആക്സിസ് ലഭിക്കില്ല. ഒരു എ.ഐ ഏജ്‍ന്റിന് പരിമിതമായ തോതിൽ പേയ്മെന്റ് പെർമിഷൻസ് നൽകുക, റൂൾസ് അനുസരിച്ച് മാത്രം പ്രവർത്തിക്കാൻ അനുമതി നൽകുക എന്നതാണ് ആശയം.താരതമ്യേന പ്രവചിക്കാൻ സാധിക്കുന്ന, കുറഞ്ഞ മൂല്യമുള്ള, ആവർത്തന സ്വഭാവമുള്ള യു.പി.ഐ പേയ്മെന്റ്സായിരിക്കും ആദ്യ ഘട്ടത്തിൽ ഉൾപ്പെടുക. NPCI വികസിപ്പിക്കുന്ന ചടക്കൂട്, നിലവിൽ ഇന്ത്യയിൽ ടെസ്റ്റിങ് നടത്തിക്കഴിഞ്ഞ ഏജന്റിക് പേയ്മെന്റ് സിസ്റ്റംസ് തുടങ്ങിയവ അനുസരിച്ചായിരിക്കും പുതിയ സംവിധാനം രൂപപ്പെടുത്തുക.പേയ്മെെന്റുകൾ നടക്കുന്നത് ഇങ്ങനെഉദാഹരണത്തിന് സ്ഥിരമായി വാങ്ങുന്ന, നിശ്ചിത ബജറ്റുള്ള പലചരക്ക് സാധനങ്ങൾ, ഒരു പ്രത്യേക പരിധി വരെയുള്ള ഓൺലൈൻ ഷോപ്പിങ്, പ്ലാൻ എക്സ്പയറിയാകുമ്പോൾ നടക്കുന്ന ഓട്ടോമാറ്റിക് മൊബൈൽ റീചാർജ്ജ്, ഇലക്ട്രിസിറ്റി, ബ്രോഡ്ബാൻഡ് അടക്കം ആവർത്തന സ്വഭാവമുള്ള യൂട്ടിലിറ്റി ബില്ലുകൾ, പേയ്മെന്റ് നടത്തേണ്ട, അപ്രൂവ് ചെയ്ത സബ്സ്ക്രിപ്ഷനുകൾ, ബജറ്റ്-റസ്റ്ററന്റ്-ഡെലിവറി ടൈം എന്നിവ പ്രകാരമുള്ള ഫുഡ് ഓർഡറുകൾ, പ്രൈസ്, ടൈമിങ് എന്നീ മാനദണ്ഡങ്ങൾ യോജിക്കുമ്പോഴുള്ള ട്രാവൽ ബുക്കിങ്ങുകൾ, മുൻനിശ്ചയിച്ച വില, ഡിസ്കൗണ്ട് തുടങ്ങിയവ എത്തുമ്പോൾ നടക്കുന്ന ഡീൽ അധിഷ്ഠിത പർച്ചേസുകൾ എന്നിങ്ങനെയായിരിക്കും എ.ഐ ഏജന്റ്സ് ഓട്ടോമാറ്റിക് പേയ്മെന്റ്സ് നടത്തുക.ഇവിടെ മറ്റൊരുദാഹരണത്തിലൂടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാകും. നിങ്ങൾ ഒരു പവർ ബാങ്ക് വാങ്ങാൻ ആഗ്രഹിക്കുന്നു എന്ന് അനുമാനിക്കുക. നിങ്ങൾ ഒരു പ്രത്യേക മോഡൽ തെരഞ്ഞെടുത്തു. തുടർന്ന് ഈ മോഡലിന്റെ വില 5,000 രൂപയിൽ കുറയുമ്പോൾ വാങ്ങുക, 5,000 രൂപയിലധികം ചെലവഴിക്കരുത് എന്ന നിർദ്ദേശം ഒരു എ.ഐ ഏജന്റിന് നൽകുന്നു. ഇവിടെ എ.ഐ ഈ പ്രൊഡക്ട് മോണിറ്റർ ചെയ്യുന്നു. നിങ്ങൾ പറഞ്ഞ വിലനിലവാരമെത്തുന്നതു വരെ കാത്തിരിക്കുന്നു. മുമ്പ് നിങ്ങൾ അനുമതി നൽകിയ പേയ്മെന്റ് മെത്തേഡിലൂടെ പർച്ചേസ് പൂർത്തിയാക്കുന്നു.
Read News


