NEWS

ചോരക്കളമായി കയ്‌പമംഗലം; ശരീരഭാഗങ്ങൾ തകർന്ന കാറിൽ പറ്റിപ്പിടിച്ച നിലയിൽ, കണ്ടുനിൽക്കാനായില്ലെന്ന് നാട്ടുകാ‌ർ

അപകടത്തിൽ പൂർണമായും തകർന്ന കാർ

തൃശൂർ: കയ്‌പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ച് എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ ദിണ്ടിഗലിലെ പിഎസ്എൻഎ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളാണ് മരിച്ചത്.

പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്‌ച രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗൽ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗൽ സ്വദേശി യുവസഞ്ജിത് (20) എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മറ്റ് മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനിടെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർത്ഥികളെ പുറത്തെടുത്തത്. എല്ലാവരും സംഭവസ്ഥലത്തുവച്ച് തന്നെ മരണപ്പെട്ടു. തൃശൂർ മെഡിക്കൽ കോളേജിലാണ് മൃതദേഹങ്ങൾ. രാവിലെ ഒമ്പതുമണിയോടെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

ശബ്‌ദം കേട്ടാണ് ഓടിയെത്തിയതെന്നും വിദ്യാർത്ഥികളുടെ മുഖം പോലും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നുമാണ് അപകടസമയത്ത് സ്ഥലത്തെത്തിയ നാട്ടുകാർ പറയുന്നത്. ഇടിയുടെ ആഘാതത്തതിൽ വിദ്യാർത്ഥികളിൽ ഒരാൾ കാറിൽ നിന്ന് തെറിച്ച് ലോറിയുടെ പുറത്തേക്ക് വീണു. നാട്ടുകാരും അഗ്നിശമനസേനയും പൊലീസും ഏറെ നേരം ശ്രമിച്ചാണ് ആളുകളെ പുറത്തെടുത്തത്.

കണ്ടുനില്‍ക്കാനാവാത്ത അവസ്ഥയായിരുന്നുവെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഉൾപ്പെടെ പറഞ്ഞത്. വിദ്യാര്‍ഥികളുടെ കണ്ണുകള്‍ പോലും പുറത്തേക്ക് വന്ന നിലയിലായിരുന്നുവെന്നും ശരീരഭാഗങ്ങള്‍ തകര്‍ന്ന കാറിന്റെ അവശിഷ്ടങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നും നാട്ടുകാരും പൊലീസും പറയുന്നു. ഒരാള്‍ സീറ്റിനടിയിലായിരുന്നു, ചെവിയിലൂടെയും മൂക്കിലൂടെയും രക്തം ഒഴുകുകയായിരുന്നു.

അപകടകാരണം ദേശീയപാത അധികൃതരുടെ അനാസ്ഥയാണെന്നാണ് നാട്ടുകാരുടെ ആരോപണം. മതിയായ സൂചനാ ബോർഡുകൾ ഇല്ലാതിരുന്നതും ലോറി ദേശീയപാതയുടെ ഒന്നാം ട്രാക്കിൽ പാർക്ക് ചെയ്തതും അപകടകാരണമായി. ഇതിന് 100 മീറ്റർ മാത്രം അകലെയുള്ള സ്ഥലത്താണ് നേരത്തെ നടൻ കൊല്ലം സുധി മരണപ്പെട്ട അപകടമുണ്ടയത്.

English Summary

Eight engineering students from Dindigul, Tamil Nadu, were killed when their car crashed into a parked goods lorry at Kaipamangalam in Thrissur. The students were visiting Kerala on a tour. Police and local residents rescued the bodies from the badly damaged car, while CCTV footage of the accident has also emerged.
RELATED TOPICS: THRISSUR ACCIDENT, KAIPAMANGALAM ACCIDENT, STUDENT DEATHS KERALA, KERALA ROAD ACCIDENT, DINDIGUL ENGINEERING STUDENTS

Read News ⏭️

Back to top button