NEWS
കുറഞ്ഞ ചെലവിൽ വൈദ്യുതി: കരാർ നിരസിച്ച് കേരളം, ഉടൻ ഒപ്പിട്ട് സ്വന്തമാക്കി ഗുജറാത്ത്

ന്യൂഡൽഹി ∙ വർഷം മുഴുവൻ വൈദ്യുതി ഉൽപാദിപ്പിക്കാമായിരുന്ന പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ മാത്രമല്ല, കുറഞ്ഞ ചെലവിൽ വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ വാഗ്ദാനവും കേരളം സ്വീകരിച്ചില്ല. 184.08 മെഗാവാട്ട് വൈദ്യുതി നൽകാമെന്ന് അറിയിച്ച് 2025 ജനുവരിയിലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ തെഹ്‌രി ഹൈഡ്രോ ഡവലപ്മെന്റ് കോർപറേഷൻ (ടിഎച്ച്ഡിസി) കേരളത്തെ സമീപിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ കമ്മിഷൻ ചെയ്യുന്ന ഉത്തരാഖണ്ഡിലെ തെഹ്‌രി പമ്പ്ഡ് സ്റ്റോറേജ് പദ്ധതിയിൽ (പിഎസ്പി) നിന്നുള്ള വൈദ്യുതി പീക്ക് സമയത്ത് ലഭ്യമാക്കാമെന്നായിരുന്നു വാഗ്ദാനം.കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിശ്ചയിക്കുന്ന നിരക്കും പിഎസ്പിക്കുള്ള സോളർ നിരക്കും ചേർന്നുള്ള തുകയാണ് യൂണിറ്റിന് നൽകേണ്ടിയിരുന്നത്. ഇവ രണ്ടും ചേരുമ്പോഴും യൂണിറ്റിന് 6 രൂപയോളമേ ചെലവു വരുമായിരുന്നുള്ളൂ. പമ്പിങ്ങിന് ഉപയോഗിക്കുന്ന സോളർ വൈദ്യുതിയുടെ നിരക്ക് ഓരോ വർഷവും കുറയുന്നതും ഭാവിയിൽ കേരളത്തിന് നേട്ടമാവുമായിരുന്നു.
Fashion ⏭️


