NEWS

റോഡിൽ തടസ്സം ചോദ്യം ചെയ്തതിന് യുവാവിന് വെട്ടേറ്റു; കാർ തീവെച്ചു നശിപ്പിച്ചു, അക്രമിസംഘം ഒളിവിൽ

നെയ്യാറ്റിൻകരയിൽ റോഡിൽ തടസ്സം സൃഷ്ടിച്ചതിനെ ചോദ്യം ചെയ്ത യുവാവിനെ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. യുവാവ് ഓടിച്ചിരുന്ന കാർ അക്രമികൾ തീവച്ച് നശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ കൊല്ലയിൽ നടൂർക്കൊല്ല കളത്തറയ്ക്കൽ തേരിയിൽ പുത്തൻവീട്ടിൽ പ്രദീപിനെ (38) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും അവർ ഒളിവിലാണെന്നും മാരായമുട്ടം പോലീസ് വ്യക്തമാക്കി.

ഇന്നലെ പുലർച്ചെ ഒന്നരയോടെ കൊല്ലയിൽ കൊടവിളാകം ഭാഗത്താണ് സംഭവം നടന്നത്. സ്വന്തം വീട്ടിലേക്ക് കാറിൽ മടങ്ങുകയായിരുന്ന പ്രദീപ്, റോഡിന് നടുവിൽ തടസ്സം സൃഷ്ടിച്ച സംഘത്തോട് മാറിനിൽക്കാൻ അഭ്യർത്ഥിച്ചിരുന്നു. ഇതിൽ പ്രകോപിതരായ സംഘം അസഭ്യവർഷം നടത്തുകയും, ഇത് ചോദ്യം ചെയ്തതിനെത്തുടർന്ന് പ്രദീപിനെ ക്രൂരമായി ആക്രമിക്കുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രദീപിന്റെ കൈകൾ, നെഞ്ച്, വയറ്, പുറംഭാഗം എന്നിവിടങ്ങളിലായി 12 വെട്ടുകളുണ്ട്. ഇതിൽ പലതും ആഴത്തിലുള്ള മുറിവുകളാണെന്ന് ആശുപത്രി അധികൃതർ ചൂണ്ടിക്കാട്ടി.

Fashion ⏭️

Back to top button