CINEMA

സായ് പല്ലവിയും സായ് ധരം തേജും ഒന്നിക്കുന്ന പുതിയ ചിത്രം

ഓം ഇൻട്രോ ഗ്ളിംപ്സ്

ധനുഷും മമ്മൂട്ടിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഓം’ എന്ന ചലച്ചിത്രത്തിൽ, നിത്യ റെഡ്ഡി ഐ.പി.എസ് എന്ന പോലീസ് ഓഫീസറായി വേഷമിടുന്ന സായി പല്ലവിയുടെ ഇൻട്രോ ഗ്ലിംപ്സ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. തന്റെ അഭിനയജീവിതത്തിൽ ആദ്യമായാണ് സായി പല്ലവി ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് ‘ഓം’ എന്ന പേര് ലഭിക്കാൻ കാരണമായത് സായിയുടെ കഥാപാത്രം നേതൃത്വം നൽകുന്ന പ്രത്യേക ദൗത്യമാണ്. ചന്ദനക്കടത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയുടെ ഗ്ലിംപ്സിൽ സായ് അഭ്യങ്കർ ചിട്ടപ്പെടുത്തിയ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധേയമാണ്.

ത്രില്ലർ സ്വഭാവത്തിൽ തുടങ്ങി, ഇടവേളകളിൽ ഹൃദ്യമായ ഭാവങ്ങളിലേക്ക് മാറി, പിന്നീട് മാസ് എലമെന്റുകളിലേക്കും വൈകാരിക മുഹൂർത്തങ്ങളിലേക്കും പശ്ചാത്തല സംഗീതം സഞ്ചരിക്കുന്നുണ്ട്. വമ്പൻ വിജയമായി മാറിയ ‘അമരൻ’ എന്ന ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ ശ്രീലീലയാണ് മറ്റൊരു നായിക. നസിറുദ്ദീൻ ഷാ, ഇന്ദ്രൻസ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർ ബാർ ഫിലിംസും ആർടേക്ക് സ്റ്റുഡിയോസും സംയുക്തമായാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. തികഞ്ഞ ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ‘ഓം’ നവംബർ 20-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.

Business ⏭️

Back to top button