NEWS
പെല്ലറ്റ് രാഷ്ട്രീയം: ഉന്നം അമിത് ഷാ; ആഭ്യന്തര മന്ത്രാലയത്തിൽ നിന്നുള്ള വിളികാത്ത് പരക്കംപാഞ്ഞ് പൊലീസ്

ന്യൂഡൽഹി ∙ ‘പെല്ലറ്റ്’ രാഷ്ട്രീയത്തെ അവഗണിച്ചുകളയാൻ കഴിയില്ലെന്നു വ്യക്തമാക്കി രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ നീക്കത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുട്ടുകുത്തി. ധർണ വിജയിച്ചു മടങ്ങുമ്പോഴും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ കടുത്ത ആരോപണങ്ങളാണ് രാഹുൽ ഉന്നയിച്ചത്. അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഡൽഹി പൊലീസിന്റെ കണക്കുകൂട്ടൽ വീണ്ടും തെറ്റിച്ച നീക്കങ്ങളായിരുന്നു രാഹുലിൽനിന്നുണ്ടായത്. കേസ് റജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി വന്ന രാഹുലിനെ പ്രകോപിപ്പിച്ച് ‘ആഭ്യന്തര മന്ത്രാലയം’ വീണ്ടും പ്രതിസ്ഥാനത്താകുകയും ചെയ്തു. ഫലത്തിൽ, അമിത് ഷായ്ക്ക് കീഴിൽ പൊലീസിന്റെ നിസ്സഹായതയാണ് ഇന്നലത്തെ നീക്കത്തിലൂടെ രാഹുൽ ചൂണ്ടിക്കാട്ടിയത്. രാഷ്ട്രീയത്തിനപ്പുറം സമരത്തിനിറങ്ങിയ വിദ്യാർഥികളുടെ മനസ്സിൽ കൂടുതൽ സ്വാധീനം ചെലുത്താനും രാഹുലിന്റെ നീക്കത്തിനായി.ജന്തർ മന്തറിൽ വിദ്യാർഥികളെയും കൂട്ടി സമരത്തിനിറങ്ങിയ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) വിദ്യാർഥികളുടെ പരുക്കിന്റെയും കേസിന്റെയും കാര്യത്തിൽ തുടർനടപടിയെടുക്കുന്നില്ലെന്ന ആരോപണം നിലനിൽക്കെയാണിത്. ഇതടക്കം വിദ്യാർഥികളുമായി ബന്ധപ്പെടാനും തുടർനടപടികളിലും രാഹുൽ ശ്രദ്ധിക്കുന്നു.
Fashion ⏭️


