NEWS

പ്രിയദർശിനി  പദ്ധതി; പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകിയ ബസിന് തിരിച്ചടി, ട്രിപ്പ് മുടക്കിയതിന് പിഴ  

സ്വകാര്യ ബസ്

കൊച്ചി: പ്രിയദർശിനി പദ്ധതി തുടങ്ങിയപ്പോൾ പ്രതിഷേധ സൂചകമായി പുരുഷന്മാർക്ക് സൗജന്യ യാത്ര നൽകിയ സ്വകാര്യ ബസിന് ട്രിപ്പ് മുടക്കിയതിന് പിഴ. ആലുവ – മാഞ്ഞാലി റൂട്ടിലോടുന്ന ‘ലിറ്റിൽ ഫ്ലവർ’ ബസുടമ ബി ഒ ഡേവഡിനാണ് മോട്ടോർ വാഹന വകുപ്പ് 7500 രൂപ പിഴ ഇട്ടത്.

പ്രിയദർശിനി പദ്ധതി തുടങ്ങിയതോടെ ഈ റൂട്ടിൽ യാത്രക്കാർ കുറഞ്ഞിരുന്നു. തിരക്കില്ലാത്ത സമയത്ത് നഷ്ടം നികത്താൻ വേളങ്കണ്ണി മാതാ എന്ന സ്വകാര്യ ബസുമായി സഹകരിച്ച് ഇടവിട്ട് ട്രിപ്പ് നടത്താൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ജൂൺ 16 മുതൽ മാഞ്ഞാലിയിൽ നിന്ന് 2.30നുള്ള ട്രിപ്പ് നിർത്തലാക്കി. സാമ്പത്തിക പ്രതിസന്ധിയാണെന്ന് അറിയിച്ചിട്ടും ചലാനിൽ അക്കാര്യം കൂടി രേഖപ്പെടുത്തി ഉദ്യോഗസ്ഥർ പിഴ അടപ്പിച്ചെന്നാണ് ആരോപണം. തുടർന്ന് ആർടിഒയെ കണ്ട് പരാതി ഉന്നയിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സ്വകാര്യ ബസ് ഉടമകളെ സഹായിക്കാൻ സർക്കാർ ഇടപെടണമെന്നാണ് ആവശ്യം.

RELATED TOPICS: PRIYADARSHINI SCHEME, PRIVATE BUS FINE, KERALA PRIVATE BUS, MVD KERALA


Source link
NEWS

Read News

Read News✅

Back to top button