NEWS

സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് ശ്രീലങ്ക ഇനി ‘അപ്പർ മിഡിൽ’ ക്ലാസിൽ, ഇന്ത്യ ഇപ്പോഴും ‘ലോവർ മിഡിലിൽ’ എന്തുകൊണ്ട്?


2022ലെ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറിയ ശ്രീലങ്കയെ ഉയർന്ന മധ്യവർഗ സമ്പദ്‍വ്യവസ്ഥയിൽ (അപ്പർ മിഡിൽ ഇൻകം) ഉൾപ്പെടുത്തി ലോകബാങ്ക്. തിരിച്ചുവരവിന്റെ കഥയാണ് ശ്രീലങ്കയ്ക്ക് പറയാനുള്ളതെന്നും ലോകബാങ്ക് വിലയിരുത്തൽ. വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളും ഈ വിഭാഗത്തിലേക്ക് ഉയർന്നിട്ടുണ്ട്. എന്നാൽ ഇന്ത്യ ഇപ്പോഴും താഴ്ന്ന മധ്യവർഗ (ലോവർ മിഡിൽ ഇൻകം) സമ്പദ്‍വ്യവസ്ഥയിൽതന്നെ തുടരുകയാണ്. 2007 മുതൽ ഇന്ത്യ ഈ വിഭാഗത്തിലാണ്.തകർച്ചയുടെ വക്കിൽനിന്ന് കേവലം മൂന്നു വർഷങ്ങൾക്കുള്ളിൽ ശ്രീലങ്ക തിരിച്ചുവന്നതായി ലോകബാങ്ക് വിലയിരുത്തുന്നു. 2025ൽ ശ്രീലങ്കൻ സമ്പദ്‌വ്യവസ്ഥ 5% വളർന്നു. വ്യവസായം, ടൂറിസം, ഫിനാൻഷ്യൽ മേഖലയുടെ തിരിച്ചുവരവാണ് ശ്രീലങ്കയെ ഈ നേട്ടത്തിനു സഹായിച്ചത്. 2019ലാണ് ശ്രീലങ്ക ആദ്യമായി അപ്പർ മിഡിൽ ക്ലാസ് വിഭാഗത്തിൽ പ്രവേശിച്ചത്. എന്നാൽ‍ 2022ൽ ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി. ഇറക്കുമതി ചെയ്യാൻ വിദേശനാണ്യമില്ലാതെ രാജ്യം ‘ബാലൻസ് ഓഫ് പേയ്മെന്റ്’ പ്രതിസന്ധിയിലേക്ക് വീണു. കയറ്റുമതിയിൽ നിന്നുള്ള വരുമാനം കുറയുകയും ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യം ഇല്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്.എന്നാൽ ഇന്ത്യ വർഷങ്ങളായി ലോവർ മിഡിൽ ക്ലാസ് സമ്പദ്‍വ്യവസ്ഥയിൽ തന്നെ തുടരുകയാണ്. ഇതിനെ മോശം സാമ്പത്തിക പ്രകടനമായി കാണാനാവില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. ഒരു രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥയുടെ വലുപ്പത്തേക്കാൾ ആ രാജ്യത്തെ പൗരന്മാർ നേടുന്ന പ്രതീശീർഷ ദേശീയ വരുമാനത്തെയാണ് (ഗ്രോസ് നാഷനൽ ഇൻകം പെർ ക്യാപിറ്റ) ഇക്കാര്യത്തിൽ ലോകബാങ്ക് പരിഗണിക്കുന്നത്. 140 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യ പോലുള്ള രാജ്യത്തിന് ഈ നേട്ടം സ്വന്തമാക്കണമെങ്കിൽ ആകെ ദേശീയ വരുമാനം വളരെ വലുതായിരിക്കണം.


Source link

Back to top button