NEWS

അപകടക്കെണി ഒരുക്കി പെരുന്തേനരുവിയിലെ അള്ളുകൾ; കുടുങ്ങിയാൽ മരണം ഉറപ്പ്


വെച്ചൂച്ചിറ ∙ പെരുന്തേനരുവിയിൽ എത്തുന്ന സന്ദർശകർക്ക് ഭീഷണിയായി അള്ളുകൾ. പാറപ്പുറങ്ങളിൽ രൂപപ്പെടുന്ന കുഴികളാണ് കെണിയാകുന്നത്. പെരുന്തേനരുവി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിക്കാനായി ഒട്ടേറെ പേർ മഴക്കാലത്ത് എത്താറുണ്ട്. വേനലിൽ അരുവി വറ്റുന്നതു മൂലം സന്ദർശകരുടെ തിരക്കു കുറയും. ഇപ്പോൾ‌ തീർത്തും വെള്ളമില്ലാത്ത സ്ഥിതിയാണ്. അരുവി കാണാനെത്തുന്നവർ നിരാശയോടെ മടങ്ങുകയാണ്.അരുവിക്കു ചുറ്റും പാറക്കൂട്ടങ്ങളാണ്. ഇതിലാണ് അള്ളുകൾ രൂപപ്പെട്ടിരിക്കുന്നത്. വെള്ളത്തിന്റെ കുത്തൊഴുക്കിൽ സ്വാഭാവികമായി രൂപപ്പെടുന്നവയാണ് അള്ളുകൾ. പല രൂപത്തിലും ആഴത്തിലുമാണവ. നേരെയുള്ള കുഴികളല്ല. പാറപ്പുറത്തു കൂടി വെള്ളമൊഴുകുമ്പോൾ പുറമേ അള്ളുകൾ കാണില്ല. അറിയാതെ ഇതിൽ കാലുകൾ അകപ്പെട്ടുപ്പോയാൽ അപകടം ഉറപ്പ്. അരുവിക്കുള്ളിൽ വളരെ ആഴത്തിലുള്ള അള്ളുകളുണ്ട്. അറിയാതെ അരുവിയിൽ അകപ്പെടുന്നവർ രക്ഷപ്പെടാത്തതും ഇതുമൂലമാണ്. കുടുങ്ങിയാൽ മരണം ഉറപ്പ്.


Fashion ⏭️

Back to top button