NEWS

ആസിഡ് ഒഴിച്ചു, മുടിക്ക് കുത്തിപ്പിടിച്ച് തുടരെ വെട്ടി; പട്ടാപ്പകൽ റോഡിന് സമീപത്ത് വച്ച് ഭാര്യയെ ആക്രമിച്ച് ഭർത്താവ്


ബെംഗളൂരു∙ ബെംഗളൂരുവിൽ ഭർത്താവ് ഭാര്യയെ ആസി‍ഡ് ഒഴിച്ച് ആക്രമിച്ചതിന് ശേഷം വെട്ടിപ്പരുക്കേൽപിച്ചു. കൊൽക്കത്ത സ്വദേശിനിയായ മധുമിത (26)യ്ക്കാണ് ഭർത്താവിന്റെ ആക്രമണത്തിൽ‌ ഗുരുതരമായി പരുക്കേറ്റത്. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഭർത്താവ് വെങ്കിടേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 2024-ൽ മധുരയിൽ വച്ചാണ് മധുമിതയും വെങ്കിടേഷും വിവാഹിതരായത്. കുടുംബതർക്കത്തെ തുടർന്ന് ഒരു വർഷമായി ഇവർ പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇരുവരും തമ്മിൽ യാതൊരു ബന്ധവും കഴിഞ്ഞ ഒരു വർഷത്തിനിടെ പുലര്‍ത്തിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. 


Fashion ⏭️

Back to top button