NEWS

തിരുവനന്തപുരത്ത് പി.എ.സി അദ്ധ്യക്ഷന്മാരുടെ ദേശീയ സമ്മേളനം

തിരുവനന്തപുരം: പാർലമെന്റിലെയും വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി) അധ്യക്ഷന്മാരുടെ ദേശീയ സമ്മേളനത്തിന് തിരുവനന്തപുരം വേദിയാകുന്നു. ഈ മാസം മൂന്നാം തീയതി ലോക്‌സഭാ സ്പീക്കർ ഓം ബിർള സമ്മേളനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ്, കേരള നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ കെ.എൻ. ബാലഗോപാൽ തുടങ്ങിയവർ സംസാരിക്കും.

പാർലമെന്റ് പി.എ.സി അധ്യക്ഷൻ കെ.സി. വേണുഗോപാൽ ചടങ്ങിന് സ്വാഗതം ആശംസിക്കും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നന്ദി രേഖപ്പെടുത്തും.

‘ഓഡിറ്റ്, ഉത്തരവാദിത്തം, സദ്‌ഭരണം: പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ മാറുന്ന പങ്ക്’ എന്ന വിഷയത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ചർച്ചകളോടെ സമ്മേളനം പുരോഗമിക്കും. നാലാം തീയതി സമാപിക്കുന്ന സമ്മേളനത്തിന്റെ സമാപന ചടങ്ങിലും ഓം ബിർള മുഖ്യപ്രഭാഷണം നടത്തും.

Sports ⏭️

Read News ⏭️

Back to top button