NEWS
ജഡ്ജിപുത്രന്റെ കാറപകടം: ജാമ്യം റദ്ദാക്കാൻ കൂടുതൽ തെളിവുകൾ തേടി പോലീസ്

കൊച്ചി: ചേരാനല്ലൂരിലുണ്ടായ വാഹനാപകടത്തിൽ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ, അമിതവേഗതയിൽ ബെൻസ് കാർ ഓടിച്ച പതിനേഴുകാരന് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജഡ്ജിയുടെ മകനായ കൗമാരക്കാരൻ പ്രതിയായ കേസിലാണ് പ്രോസിക്യൂഷൻ നടപടികൾ കർശനമാക്കുന്നത്.




