NEWS

ഭീകരൻ മസൂദ് അസ്ഹറിന്റെ തലയ്ക്കുള്ള ഇനാം 70 ലക്ഷമാക്കി ഉയർത്തി; പാക്ക് തന്ത്രം എഫ്എടിഎഫിന്റെ കണ്ണിൽ പൊടിയിടാൻ


ഇസ്‌ലാമാബാദ്∙ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹറിന്റെ തലയ്ക്കുള്ള ഇനാം വർധിപ്പിച്ച് പാക്കിസ്ഥാൻ. 70 ലക്ഷം പാക്കിസ്ഥാനി രൂപ (ഏകദേശം 24.09 ലക്ഷം ഇന്ത്യൻ രൂപ) ആയാണ് ഇനാം വർധിപ്പിച്ചിട്ടുള്ളത്. നേരത്തെ 50 ലക്ഷം പാക്കിസ്ഥാനി രൂപയായിരുന്നു ഇനാം. പാക്കിസ്ഥാന്റെ ഫെഡറൽ ഇൻവെസ്റ്റിഗേറ്റീവ് ഏജൻസി പുറത്തുവിട്ട 2026ലെ ‘മോസ്റ്റ് വാണ്ടഡ്’ ഭീകരരുടെ പട്ടികയിൽ (റെഡ് ബുക്ക്) മസൂദ് അസ്ഹറിന്റെ പേരും ഉണ്ടെന്നാണ് റിപ്പോർട്ട്.അതേസമയം, ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) കണ്ണിൽ പൊടിയിടാനുള്ള പാക്കിസ്ഥാന്റെ തന്ത്രമാണിതെന്നാണ് വിലയിരുത്തൽ. ഭീകരപ്രവർത്തനങ്ങൾക്കുള്ള ധനസഹായം തടയുന്നത് ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന രാജ്യാന്തര ഏജൻസിയാണ് എഫ്എടിഎഫ്. ഒക്ടോബർ 26 മുതൽ 30 വരെ എഫ്എടിഎഫിന്റെ പ്ലീനറി യോഗം പാരീസിൽ നടക്കാനിരിക്കെയാണ് പാക്കിസ്ഥാന്റെ നീക്കം.


Fashion ⏭️

Back to top button