SPORTS

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇന്നുതുടക്കം, ഇന്ത്യയുടെ ആദ്യ മത്സരം നാളെ ജപ്പാനെതിരെ


ഏഷ്യൻ ഗെയിംസ് വനിതാ ട്വന്റി20 ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇന്നു കോറോഗി സ്പോർട്സ് പാർക്കിൽ തുടക്കം. ആദ്യ മത്സരത്തിൽ ബംഗ്ലദേശും ചൈനയും ഏറ്റുമുട്ടും. ഇന്ത്യയുടെ ആദ്യ മത്സരം നാളെ രാവിലെ ജപ്പാനുമായാണ്. അമോൽ മജൂംദാറാണു ടീമിന്റെ പരിശീലകൻ. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ സ്മൃതി മന്ഥന, ഷെഫാലി വർമ, ദീപ്തി ശർമ, റിച്ച ഘോഷ് തുടങ്ങി സൂപ്പർ താരങ്ങളുടെ നീണ്ട നിരതന്നെയുണ്ട്. 22നാണു വനിതാ വിഭാഗം ഫൈനൽ.


Auto ⏭️

Back to top button