NEWS

‘വൈകുന്നേരം എ.സി വേണ്ട, വൈദ്യുതോപഭോഗം കുറയ്ക്കുന്നത് ഓഫീസുകളിൽ നിന്ന് തുടങ്ങട്ടെ’; കെഎസ്ഇബി ചെയർമാൻ

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി നേരിടാൻ രാത്രികാലത്തെ വൈദ്യുതോപഭോഗം കുറയ്ക്കുന്നത് കെഎസ്ഇബി ഓഫീസുകളിൽ നിന്ന് തന്നെ തുടങ്ങട്ടെയെന്ന് ചെയർമാൻ എം.ജി രാജമാണിക്യം. ഉപഭോഗം നിയന്ത്രിക്കണമെന്ന് പറയുന്നതിന് മുമ്പ് കെഎസ്ഇബി തന്നെ ആദ്യം അത് ചെയ്ത് കാണിക്കണമെന്ന് അദ്ദേഹം ജീവനക്കാരോട് ആവശ്യപ്പെട്ടു. വൈകുന്നേരം ആറിന് ശേഷം ഓഫീസുകളിൽ ആവശ്യത്തിനുള്ള ഉപകരണങ്ങളും വിളക്കുകളും മാത്രം മതി. എ.സി ഒഴിവാക്കണം. ജീവനക്കാരുടെ വീടുകളിൽ വൈകിട്ട് ആറ് മുതൽ 12 വരെ എ.സി ഉപയോഗം ഒഴിവാക്കണം. ഈ സമയത്ത് വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

RELATED TOPICS: KSEB CHAIRMAN, POWER CONSUMPTION KERALA, OFFICE AC USAGE, ELECTRICITY SAVING KERALA, KSEB POWER RESTRICTION

Read News ⏭️

Back to top button