NEWS

സ്ത്രീകൾക്ക് പണം നൽകി വ്യാജവിവാഹം, ലക്ഷങ്ങളുടെ കൈക്കൂലി! ജർമനിയിൽ ഇന്ത്യൻ വംശജരടങ്ങിയ വീസ മാഫിയ പിടിയിൽ, അറിയണം ഈ ‘ചതിക്കുഴി’


ബര്‍ലിന്‍∙ ബെർലിൻ∙ വ്യാജ രേഖകളും കുറുക്കുവഴികളും ഉപയോഗിച്ച് ജർമനിയിൽ ലീഗൽ റസിഡൻസ് പെർമിറ്റ് നേടിയെടുക്കാൻ സഹായിക്കുന്ന വൻ വീസ മാഫിയയെ ജർമൻ ഫെഡറൽ പൊലീസും അന്വേഷണ ഏജൻസികളും ചേർന്ന് പിടികൂടി. കൊളോൺ ഫോറിനേഴ്സ് റജിസ്ട്രേഷൻ ഓഫിസിലെ ഒരു വനിതാ കേസ് വർക്കർ ഉൾപ്പെടെയുള്ള രാജ്യാന്തര മനുഷ്യക്കടത്ത് സംഘമാണ് അറസ്റ്റിലായത്. ലക്ഷക്കണക്കിന് രൂപ കൈക്കൂലി വാങ്ങി വ്യാജ വീസകൾ സംഘടിപ്പിച്ചു നൽകുന്ന സംഘത്തിന്റെ അറസ്റ്റോടെ രാജ്യത്തെ വ്യാജ വീസ മാഫിയക്കെതിരെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് പൊലീസ്. ജര്‍മനിയിലേക്ക് കുടിയേറാനും ഇവിടെ ലീഗല്‍ റസിഡന്‍സ് പെര്‍മിറ്റ് സ്വന്തമാക്കാനും കുറുക്കുവഴികള്‍ തേടുന്നവർക്കുമുള്ള മുന്നറിയിപ്പാണ് ഈ വാർത്ത. എന്നാല്‍, ഇവരുടെ വിവാഹ ചടങ്ങിന്റെ വിഡിയോ പരിശോധിച്ച അന്വേഷണ സംഘത്തിന് തുടക്കത്തില്‍ തോന്നിയ പന്തികേടാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. വിഡിയോയില്‍ വധുവിന് തന്റെ പുതിയ ഭര്‍ത്താവിനെക്കുറിച്ച് യാതൊരു അടിസ്ഥാന വിവരങ്ങളും അറിയില്ലായിരുന്നു. ഭര്‍ത്താവിന്റെ പേരോ, പശ്ചാത്തലമോ, സംസാരിക്കുന്ന ഭാഷയോ പോലും അറിയാത്ത രണ്ട് പേര്‍ വിവാഹ വേദിയില്‍ നില്‍ക്കുന്നതിലെ അസ്വാഭാവികത അന്വേഷണത്തിലേക്ക് നയിച്ചു. തുടര്‍ന്ന് നടത്തിയ രഹസ്യ നിരീക്ഷണത്തില്‍ ഇരുവരും ഒരുമിച്ചല്ല താമസിക്കുന്നതെന്നും, ഇതൊരു വ്യാജ വിവാഹം മാത്രമാണെന്നും സ്ഥിരീകരിക്കപ്പെട്ടു.


Fashion ⏭️

Back to top button