വടകര എംഡിഎംഎ കേസ്; സ്കൂളിലെ എല്ലാ താത്കാലിക നിയമനങ്ങൾക്കും പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

എഐ ചിത്രം
തിരുവനന്തപുരം: സർക്കാർ സ്കൂളുകളിൽ എല്ലാ താത്കാലിക നിയമനങ്ങൾക്കും പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. അദ്ധ്യാപക നിയമനത്തിനും ഇത് ബാധകമാണ്. നിർദേശം നേരത്തെതന്നെ നൽകിയിരുന്നെങ്കിലും താത്കാലിക നിയമനങ്ങളിൽ പ്രാവർത്തികമാക്കിയിരുന്നില്ല. നിർദേശം കർശനമായി പാലിക്കണമെന്നാണ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. വടകരയിൽ അദ്ധ്യാപകർ എംഡിഎംഎ കേസിൽ ഉൾപ്പെട്ട പശ്ചാത്തലത്തിലാണ് പുതിയ നിർദേശം.
താത്കാലിക അദ്ധ്യാപകരെ നിയമിക്കുന്നതിലേക്കായി സ്കൂളുകൾ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളിലും ‘പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം’ എന്ന് പ്രത്യേകം നൽകണമെന്ന് നിർദേശമുണ്ട്. കൂടാതെ ഇനിമുതൽ വിദ്യാഭ്യാസ വകുപ്പിലെ ഓഫീസുകളിലും സ്കൂളുകളിലും ബാങ്ക് ഇടപാടുകൾ നടത്താൻ സ്ഥിരം ജീവനക്കാരെ മാത്രമേ ചുമതലപ്പെടുത്താൻ പാടുള്ളൂ. ഇതിനായി ഉത്തരവാദിത്തപ്പെട്ട ഒരാളുണ്ടാകണമെന്നും നിർദേശമുണ്ട്.
ബാങ്ക് അക്കൗണ്ടുകൾ എല്ലാമാസത്തെയും അവസാന പ്രവൃത്തി ദിവസം പരിശോധിക്കണം. കൃത്യത ഉറപ്പുവരുത്തിയതിനുശേഷം പൊലീസ് മേധാവി സാക്ഷ്യപ്പെടുത്തണം. സ്ഥാപന മേധാവിയുടെ ഔദ്യോഗിക ഫോൺ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്നും നിർദേശിക്കുന്നു.
English Summary
Kerala government has made police clearance certificates mandatory for all temporary appointments, including teachers, in government schools. This move follows the involvement of teachers in an MDMA case in Vadakara. Furthermore, only permanent staff are now authorized to handle bank transactions in schools and education offices, with strict monthly account verification protocols implemented to enhance financial accountability.
RELATED TOPICS: GOVERNMENT SCHOOL TEMPORARY APPOINTMENTS, POLICE CLEARANCE CERTIFICATE KERALA, KERALA GOVERNMENT SCHOOLS, താത്കാലിക അധ്യാപക നിയമനം, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്
Read News ⏭️


