NEWS
ഇന്ത്യയുടെ പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് പാക്കിസ്ഥാനിൽ ഒരു ‘അപരൻ’; പിഎം അപ്ന ഘർ

എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തോടെ ഒന്നാം നരേന്ദ്ര മോദി സർക്കാർ 2015ൽ ആവിഷ്കരിച്ച പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് 11 വർഷത്തിനിപ്പുറം പാക്കിസ്ഥാനിൽ ഒരു അപരൻ! പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നയിക്കുന്ന സർക്കാർ പിഎം അപ്ന ഘർ എന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. എന്നാൽ, ഈ പദ്ധതിക്ക് ഇന്ത്യയിലെ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഘടനയുമായി നേരിട്ട് സാമ്യമില്ല.പാക്കിസ്ഥാനിലെ നിർധന കുടുംബങ്ങൾക്ക് വീടുവയ്ക്കാൻ സർക്കാർ വായ്പ നൽകുന്ന പദ്ധതിയാണ് പിഎം അപ്ന ഘർ. ഇതിനകം ഇസ്ലാമബാദിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയിലേക്ക് 1.47 ലക്ഷം അപേക്ഷകൾ ലഭിച്ചു. 53,127 പേരുടെ അപേക്ഷ അംഗീകരിച്ചു. മൊത്തം 31,342 കോടി പാക്കിസ്ഥാനി രൂപയ്ക്ക് തുല്യമായ അപേക്ഷകളാണ് അംഗീകരിച്ചത്. ഇതിൽ 8739 പേർക്കായി 4543 കോടി പാക്കിസ്ഥാനി രൂപ വിതരണം ചെയ്തുവെന്ന് പാക്കിസ്ഥാനിലെ മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അപേക്ഷിക്കുന്നയാൾക്കോ കുടുംബത്തിലെ ഏതെങ്കിലും അംഗത്തിനോ ഇന്ത്യയിലൊരിടത്തും സ്വന്തമായി വീടുണ്ടാകരുതെന്ന് വ്യവസ്ഥയുണ്ട്. കേന്ദ്രത്തിൽ നിന്നോ സംസ്ഥാന സർക്കാരിൽ നിന്നോ സമാന ആനുകൂല്യം മുൻപ് കൈപ്പറ്റിയവരും ആകരുത്. 2026 മാർച്ച് വരെയുള്ള കണക്കുപ്രകാരം 4.15 കോടി കുടുംബങ്ങളാണ് പിഎംഎവൈ പ്രകാരം സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിലേക്ക് അടുക്കുന്നത്. 3.9 കോടി വീടുകൾക്ക് അനുമതി ലഭിച്ചു. 2.99 കോടി വീടുകളുടെ നിർമാണം പൂർത്തിയാക്കി. 4.03 ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്.
Fashion ⏭️


