NEWS

അരുവിക്കരയിൽ എസ്ഐയെ ക്രൂരമായി മർദിച്ചു, പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ച് തകർത്തു; യുവാവ് പിടിയിൽ


തിരുവനന്തപുരം ∙ അരുവിക്കരയില്‍ പൊലീസ് സംഘത്തെ ആക്രമിച്ച ക്രിമിനല്‍ കേസ് പ്രതി പൊലീസ് ജീപ്പിന്റെ ചില്ല് അടിച്ച് തകര്‍ത്തു. വട്ടക്കുളം സ്വദേശിയായ സഞ്ജുവാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്. രാത്രിയില്‍ അരുവിക്കര മൈലം കോളനിയില്‍ ഏറ്റുമുട്ടല്‍ നടക്കുന്നുവെന്ന വിവരമറിഞ്ഞാണ് പൊലീസ് സംഘം എത്തിയത്. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുനിര്‍ത്തിയ പ്രതി, ഗ്രേഡ് എസ്‌ഐയെ ക്രൂരമായി മര്‍ദിക്കുകയും ജീപ്പിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കി. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം ക്രിമിനല്‍ കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ സഞ്ജുവിനെ റിമാന്‍ഡ് ചെയ്തു.


Fashion ⏭️

Back to top button