NEWS

ബിജെപി ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും: അമിത്ഷാ


ന്യൂഡൽഹി∙ ബിജെപി ഭരിക്കുന്ന 21 സംസ്ഥാനങ്ങളിൽ 2029 ന് മുൻപായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സർക്കാരിന്റെ കഴിഞ്ഞ 12 വർഷത്തെ നേട്ടങ്ങൾ വിശദീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് 2029 ലാണ് നടക്കുന്നത്.ഭാരതീയ ന്യായ സംഹിതയിലൂടെ നീതി നിർവഹണ സംവിധാനത്തെ ശക്തിപ്പെടുത്തിയെന്ന് അമിത്ഷാ പറഞ്ഞു. ഒരൊറ്റ വർഷത്തിനുള്ളിൽ പല സംസ്ഥാനങ്ങളിലും ശിക്ഷാ നിരക്കിൽ 30% വർധനവ് രേഖപ്പെടുത്തി. കേസുകളിൽ മൂന്ന് വർഷത്തിനകം നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംവിധാനം ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.


Fashion ⏭️

Back to top button