CINEMA

വീണ്ടും ആടാൻ വരദനുണ്ണി,​ നായകൻ റീ റിലീസ് ട്രെയിലർ

ഇന്ദ്രജിത്ത് നായകനായി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നായകൻ റീ റിലീസ് ട്രെയിലർ പുറത്ത് . പക്കാ ഡാർക്ക് മൂഡിലാണ് ട്രെയിലർ . മനോജ് പരമഹംസയുടെ സ്റ്റൈലിഷ് ഫ്രെയിംസ്, പ്രശാന്ത് പിള്ളയുടെ കൊട്ടി കയറുന്ന മ്യൂസിക്, എൽ.ജെ.പി മാജിക്ക് എന്നിവ വീണ്ടും ബിഗ് സ്‌ക്രീനിൽ ഫോർ കെ ദൃശ്യമികവിൽ ഒക്ടോബർ 30ന് ആസ്വദിക്കാം. 2010ൽ റിലീസ് ചെയ്ത ചിത്രം പതിനാറ് വർഷങ്ങൾക്ക് ശേഷം വീണ്ടും എത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആദ്യ ചിത്രമാണിത്. തന്റെ കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യാൻ എത്തുന്ന, വരദനുണ്ണി എന്ന കഥകളി കലാകാരനെയാണ് ഇന്ദ്രജിത്ത് . തിലകൻ, ജഗതി ശ്രീകുമാർ ധന്യ മേരി വർഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്‌സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ് തുടങ്ങി നീണ്ടനിരയുണ്ട്.രചന പി.എസ് റഫീക്ക്. ഇല്യുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ നിർമ്മിച്ച ചിത്രം ഹൈ സ്റ്റുഡിയോസാണ് റീമാസ്റ്ററിംഗ് . വിതരണം ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് . പി.ആർ.ഒ: പി.ശിവപ്രസാദ് .


Business ⏭️

Back to top button