NEWS
ബാർ ലൈസൻസ് സസ്പെൻഷൻ: ഇടപെടാതെ കോടതി

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടക്കേസ് പ്രതി സുഹൈലിന് മദ്യം നൽകിയതുമായി ബന്ധപ്പെട്ട് എക്സൈസ് കമ്മിഷണർ ലൈസൻസ് സസ്പെൻഡ് ചെയ്തതിനെതിരേ ബാർ ഹോട്ടലുകൾ നൽകിയ ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. അതേസമയം, ഹർജിക്കാർ നൽകിയ വിശദീകരണം പരിഗണിച്ച് ഏഴുദിവസത്തിനകം നടപടികൾ പൂർത്തിയാക്കാൻ എക്സൈസ് കമ്മിഷണർക്ക് കോടതി നിർദ്ദേശം നൽകി. കൊച്ചിയിലെ മൺസൂൺ എംപ്രസ്, ദയ ബൈ റിനൈ എന്നീ ബാറുകൾ സമർപ്പിച്ച ഹർജികൾ തീർപ്പാക്കിയാണ് ജസ്റ്റിസ് എം.എ. അബ്ദൾഹക്കീമിന്റെ ഉത്തരവ്.




