NEWS

വിവാഹേതര ബന്ധത്തിന് തടസ്സമായ മകനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

ബെലഗാവിയിൽ യുവാവിനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ ഞെട്ടിക്കുന്ന സംഭവം പുറത്തായി. അമ്മയുടെ അവിഹിത ബന്ധം ചോദ്യം ചെയ്തതാണ് മകന്റെ ദാരുണമായ അന്ത്യത്തിന് വഴിവെച്ചത്. ആർടി നഗർ സ്വദേശിയായ വിജയ് നാരായണനാണ് ക്രൂരമായി കൊല്ലപ്പെട്ടത്.

ഈ സംഭവത്തിൽ വിജയ്‌യുടെ അമ്മ മീന നാരായൺ, ഇവരുടെ കാമുകനായ രാകേഷ്, കൂട്ടുപ്രതികളായ സച്ചിൻ, മനോജ്, തമന്ന, ഏക്നാഥ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബ്യൂട്ടി പാർലർ മാനേജരായ മീനയും മഹാരാഷ്ട്ര സ്വദേശിയായ രാകേഷ് ജാമുനിയും തമ്മിലുണ്ടായിരുന്ന പ്രണയബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചത്. താൻ ജോലി ചെയ്യുന്ന സ്ഥലത്ത് രാകേഷിനെ ഡ്രൈവറായി നിയമിച്ചും മീന ഇയാളുമായുള്ള സൗഹൃദം തുടർന്നു.

അമ്മയുടെ ഈ ബന്ധത്തെക്കുറിച്ച് അറിഞ്ഞ വിജയ് ശക്തമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, മകന്റെ എതിർപ്പുകൾ വകവെക്കാതെ ഇരുവരും ബന്ധം മുന്നോട്ട് കൊണ്ടുപോയി. തുടർന്ന്, തങ്ങളുടെ പ്രണയത്തിന് വിജയ് വലിയൊരു തടസമാണെന്ന് തിരിച്ചറിഞ്ഞ പ്രതികൾ, യുവാവിനെ കൊലപ്പെടുത്തി വഴിയിൽനിന്ന് മാറ്റാൻ ഗൂഢാലോചന നടത്തുകയായിരുന്നു.

Fashion ⏭️

Back to top button