NEWS

എൻവിഡിയ എഐ ചിപ്പുകൾ സ്വന്തമാക്കി കരിമ്പട്ടികയിലുള്ള ചൈനീസ് സർവകലാശാല; സൈന്യവുമായുള്ള ബന്ധം വെളിയിൽ

ബെയ്ജിങ്: ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയുമായി അടുത്ത സഹകരണമുള്ള ഒരു സർവകലാശാല, എൻവിഡിയയുടെ അത്യാധുനിക എഐ ചിപ്പുകൾ കരസ്ഥമാക്കിയതായി തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. അമേരിക്കയുടെ ഉപരോധ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള നോർത്ത് വെസ്റ്റേൺ പോളിടെക്നിക്കൽ യൂണിവേഴ്സിറ്റി, എൻവിഡിയയുടെ എച്ച്200 വിഭാഗത്തിൽപ്പെട്ട ചിപ്പുകൾ കഴിഞ്ഞ മാസമാണ് വാങ്ങിയത്. എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങും, ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയുടെ ഏജന്റാണെന്ന് സംശയിക്കപ്പെടുന്ന ആലീസ് ഹുവാങ്ങും തമ്മിലുള്ള ബന്ധത്തെച്ചൊല്ലിയുള്ള വിവാദങ്ങൾ സജീവമായിരിക്കെയാണ് ഇത്തരമൊരു വിവരം പുറത്തുവരുന്നത്.

ചൈനയുടെ പ്രതിരോധ മേഖലയിലെ ഗവേഷണങ്ങളിൽ നിർണായക പങ്കുവഹിക്കുന്ന ‘സെവൻ സൺസ് ഓഫ് നാഷനൽ ഡിഫൻസ്’ എന്നറിയപ്പെടുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയിലെ പ്രധാന കണ്ണിയാണ് ഈ സർവകലാശാല. ഏകദേശം 8,74,700 യുവാൻ വിലവരുന്ന രണ്ട് എച്ച്200 ചിപ്പുകൾ സർവകലാശാല സ്വന്തമാക്കിയതായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എൻവിഡിയയിൽ നിന്ന് നേരിട്ടല്ല, മറിച്ച് ഷാൻസി ബോസുവാൻ നെറ്റ്‌വർക്ക് ടെക്നോളജി എന്ന ഇടനിലക്കാരായ സ്ഥാപനം വഴിയാണ് സർവകലാശാല ഈ ചിപ്പുകൾ വാങ്ങിയത്.

Fashion ⏭️

Back to top button