CINEMA

കൗമുദി ടിവിയുടെ പുതിയ പരമ്പര: ഒരു ബാലേട്ടനും രണ്ട് ഭാര്യമാരും


ബാലേട്ടന്റെ ഭാര്യമാർ പരമ്പരയുടെ പോസ്റ്റർ

കുടുംബപ്രേക്ഷകരെ ഒരേസമയം രസിപ്പിക്കാനും ചിന്തിപ്പിക്കാനും തയാറായി കൗമുദി ടിവി ഒരു പുതിയ ഹാസ്യപരമ്പരയുമായി എത്തുന്നു. ആകാംക്ഷ നിറഞ്ഞ മുഹൂർത്തങ്ങളുമായി ‘ബാലേട്ടന്റെ ഭാര്യമാർ’ പ്രേക്ഷകർക്ക് മുന്നിലെത്താൻ ഇനി അഞ്ച് ദിവസങ്ങൾ മാത്രം. നസീർ ശങ്കരനാന്തി, ദേവി ചന്ദന, സ്നേഹ ശ്രീകുമാർ തുടങ്ങി മലയാളികൾക്ക് ഏറെ സുപരിചിതരായ അഭിനേതാക്കൾ അണിനിരക്കുന്ന ഈ പരമ്പര, സമകാലിക സംഭവങ്ങളെ നർമ്മത്തിന്റെ മേമ്പൊടിയോടെയാണ് അവതരിപ്പിക്കുന്നത്.

താമരച്ചാൽ എന്ന ഗ്രാമത്തിലെ പ്രമുഖനായ ബാലേട്ടന്റെയും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരുടെയും ജീവിതത്തിലുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് ഈ പരമ്പരയുടെ ഇതിവൃത്തം. ഗ്രാമീണ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ പരമ്പരയിൽ, അമ്പത്തിയഞ്ചാം വയസ്സിലും ചെറുപ്പക്കാരനായി നടക്കാൻ ആഗ്രഹിക്കുന്ന ബാലേട്ടനും അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരിലുള്ള അഞ്ച് മക്കളുമാണ് പ്രധാന ആകർഷണം. പ്രശസ്തരായ ടെലിവിഷൻ താരങ്ങൾക്കൊപ്പം സമൂഹമാധ്യമങ്ങളിൽ തിളങ്ങിനിൽക്കുന്ന പ്രമുഖരും ഈ പരമ്പരയിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നുണ്ട്.

രചനയും സംവിധാനവും – ദിലീപ് പൊന്നൻ, സഹസംവിധായകർ – സി ടി കബീർ, സച്ചു, അസിസ്റ്റന്റ് ഡയറക്ടർ – ജിത്തു കാലിക്കറ്റ്, നിർമ്മാണം – സബീഷ് കെബി, കലാസംവിധാനം – സുരക്ഷിത കെ വി, മേക്കപ്പ് അസിസ്റ്റന്റ് – അശോക് അക്ഷയ, വേഷവിധാനം – ഷിജി സന്തോഷ്, മെസ് – കടവ് ഹോട്ടൽ നെല്ലിയാടി കൊയിലാണ്ടി, മറ്റ് പ്രധാന അഭിനേതാക്കൾ – ഷൈജോ അടിമാലി, വിഷ്ണു ജനാർദൻ, തേജലക്ഷ്‌മി, നിഷാൻ, ലക്ഷ്‌മി പാർവണ.

Business ⏭️

Back to top button