15-ാം വയസ്സിൽ ഇന്ത്യൻ ടീം ലക്ഷ്യം: വൈഭവ് സൂര്യവംശി ഇനി ക്യാപ്റ്റൻ

പട്ന∙ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂർണമെന്റിൽ ബിഹാർ ടീമിന്റെ അമരക്കാരനായി ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയെ നിയോഗിച്ചു. നവംബർ 14-ന് കായികമാമാങ്കത്തിന് തുടക്കം കുറിക്കുമ്പോൾ, 17 അംഗ ടീമിനെയാണ് ബിഹാർ ക്രിക്കറ്റ് അസോസിയേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. സൗരാഷ്ട്രയ്ക്കെതിരായ പോരാട്ടത്തോടെയാണ് ബിഹാറിന്റെ ടൂർണമെന്റ് യാത്ര ആരംഭിക്കുന്നത്.
ഇന്ത്യൻ ട്വന്റി20 ടീമിൽ ഓപ്പണർ റോളിലേക്ക് ഇടംപിടിക്കാൻ കഠിന പരിശ്രമം നടത്തുന്ന വൈഭവിന്, ടീമിനെ നയിക്കാനുള്ള ചുമതല നൽകിയത് വലിയൊരു പിന്തുണയായാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ഇന്ത്യൻ ടീമിൽ റിസർവ് താരമായി തുടരുന്ന താരം കൂടിയാണ് വൈഭവ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കായി തെരഞ്ഞെടുക്കപ്പെട്ട ബിഹാർ ടീം അംഗങ്ങൾ ഇവരാണ്: വൈഭവ് സൂര്യവംശി (ക്യാപ്റ്റൻ), സുരജ് കശ്യപ് (വൈസ് ക്യാപ്റ്റന്‍), അലോക് കുമാർ, ആയുഷ് ലൊഹാരുക (വിക്കറ്റ് കീപ്പർ), അൽതമാഷ് അഷറഫ്, പരം കുമാര്‍ സിങ്, അൻമോൽ കുമാർ (വിക്കറ്റ് കീപ്പർ), ഋത്വിക് രാജ്, മയങ്ക് കുമാർ, രാഘവേന്ദ്ര പ്രതാപ്, ആശിഷ് കുമാർ, വസുദേവ് പ്രതാപ് സിങ്, മുഹമ്മദ് ഇസാര്‍, അമോദ് യാദവ്, പ്രശാന്ത് സിങ്, നവാസ് ഖാൻ, ഹിമാൻഷു സിങ്.




