LIFESTYLE
ഇതാണ് സ്നേഹം; കഷ്ടപ്പെട്ട് വളർത്തിയ അച്ഛനും അമ്മയ്ക്കും മകളുടെ സമ്മാനം; വിഡിയോ

കോട്ടയം പാല നെല്ലിയാനിയാണ് ആന്റണിയുടെയും കുടുംബത്തിന്റെയും പുതിയ വീട്. കഷ്ടപ്പെട്ട് വളർത്തിയ അച്ഛനും അമ്മയ്ക്കും, അമേരിക്കയിൽ നഴ്‌സായ മകൾ സമ്മാനമായി നിർമിച്ചു നൽകിയതാണ് ഈ സ്വപ്നവീട്. 10 സെന്റ് സ്ഥലം വാങ്ങിയാണ് വീടുപണി തുടങ്ങിയത്. 1300 സ്ക്വയർഫീറ്റിൽ സ്ട്രക്ച്ചറും ഫർണിഷിങും ലാൻഡ്സ്കേപ്പിങ്ങും സഹിതം 38 ലക്ഷം രൂപയ്ക്ക് മനോഹരമായ വീട് പൂർത്തിയാക്കി. വീതി കുറഞ്ഞു പിന്നിലേക്ക് നീളത്തിലുള്ള പ്ലോട്ടിൽ ഫിറ്റ് ആകുന്ന രീതിയിൽ ഫ്ലാറ്റ് ബോക്സ് രീതിയിലാണ് എലിവേഷൻ.സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്ക് ഏരിയ, അറ്റാച്ച്ഡ് ബാത്റൂമോടു കൂടിയ മൂന്ന് ബെഡ്റൂമുകൾ എന്നിവയാണ് വീട്ടിലെ പ്രധാന ഇടങ്ങൾ. ഭാവിയിൽ ആവശ്യം വന്നാൽ മുകളിലേക്ക് മുറികൾ കൂട്ടിയെടുക്കാനും സാധിക്കും.സെമി ഓപ്പൺ ശൈലിയിലാണ് വീടിന്റെ ഇന്റീരിയർ. അതിനാൽ പരമാവധി വിശാലത അനുഭവപ്പെടുന്നു. തടിയുടെ ഉപയോഗം കുറച്ച് മെയിൻ ഡോറിലും വിൻഡോസിലും എല്ലാം സ്റ്റീൽ ആണ് ഉപയോഗിച്ചിട്ടുള്ളത്. പ്രധാന വാതിൽ തുറന്നു കയറുന്നത് ഫോർമൽ ലിവിങ്ങിലേക്കാണ്. റെഡിമെയ്‌ഡ് ഫർണിച്ചറുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.ലിവിങ്ങിൽ ജിഐ, പ്ലൈവുഡ് ഫിനിഷിൽ സെമിപാർട്ടീഷൻ നൽകി. ഒരുവശത്ത് ടിവി യൂണിറ്റും ക്യൂരിയോ ഷെൽഫും മറുവശത്ത് ഒരു പ്രയർ സ്പേസും ഒരുക്കി. ചെറിയ സ്ഥലത്തും പരമാവധി സ്റ്റോറേജോടു കൂടിയാണ് കിച്ചൻ. മൾട്ടിവുഡ് ഫിനിഷിലാണ് ക്യാബിനറ്റുകൾ. ഒരു കോറിഡോർ പോലെയാണ് ഇവിടെ വർക്ക് ഏരിയ.വ്യത്യസ്ത കളർതീമിലുള്ള മൂന്നു കിടപ്പുമുറികളാണ് വീട്ടിലുള്ളത്. മൂന്നിനും അറ്റാച്ഡ് ബാത്റൂം സൗകര്യം നൽകി. ഉള്ളിൽ സ്ഥലം ലാഭിക്കാൻ പുറത്തേക്ക് പ്രൊജക്‌ഷൻ നൽകിയാണ് ബെവിൻഡോ, വാഡ്രോബുകൾ എന്നിവ നിർമിച്ചത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാൻ വിഡിയോ കാണുമല്ലോ.
Cinema ⏭️




