LIFESTYLE
ഒരു രാത്രിക്ക് പ്രതീക്ഷിച്ചത് 45,000 രൂപ! സംഭവിച്ചത് വൻ തിരിച്ചടി; ആ ബിസിനസിന് സംഭവിച്ചതെന്ത്? അനുഭവം പങ്കുവച്ച് നടി

ഗോവയിൽ ഒരു വെക്കേഷൻ വില്ല വാങ്ങുക, വിനോദസഞ്ചാരികൾക്ക് വാടകയ്ക്ക് നൽകി പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കുക – റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളെക്കുറിച്ച് സ്വപ്നം കാണുന്ന ഏതൊരാൾക്കും ഇതൊരു വമ്പൻ പ്ലാനാണ്. എന്നാൽ, സ്വപ്നങ്ങളും റിയൽ എസ്റ്റേറ്റ് വിപണിയിലെ യാഥാർഥ്യങ്ങളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് അനുഭവത്തിലൂടെ വെളിപ്പെടുത്തുകയാണ് നടിയും സംരംഭകയുമായ പരുൾ ഗുലാത്തി.‘മാസം 12 ലക്ഷം രൂപ വരുമാനം’2024-ൽ സാമ്പത്തിക നിക്ഷേപ വിദഗ്ധൻ ശരൺ ഹെഗ്ഡെയുടെ പോഡ്കാസ്റ്റിലാണ് പരുൾ ഗുലാത്തി തന്റെ ഗോവയിലെ നിക്ഷേപത്തെക്കുറിച്ച് സംസാരിക്കുന്നത്. ഗോവയിൽ സ്വകാര്യ സ്വിമ്മിങ് പൂളും മനോഹരമായ പൂന്തോട്ടവുമുള്ള ഒരു 2 ബിഎച്ച്കെ വില്ലയായിരുന്നു പരുൾ സ്വന്തമാക്കിയത്. ഇത് എയർബിഎൻബി വഴി വാടകയ്ക്ക് നൽകി മികച്ച വരുമാനസ്രോതസ്സാക്കി മാറ്റാമെന്നായിരുന്നു പദ്ധതി. അന്ന് വാടകയിനത്തിൽ, ദിവസം 40,000 മുതൽ 45,000 രൂപ വരെ ഈടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു പരുൾ. മാസത്തിലെ 30 ദിവസവും ബുക്കിങ് ലഭിച്ചാൽ, പ്രതിമാസം 12 ലക്ഷം രൂപ വരെ വരുമാനം ഉണ്ടാക്കാം എന്നതായിരുന്നു കണക്കുകൂട്ടൽ.45,000 രൂപയിൽ നിന്ന് 11,000 രൂപയിലേക്ക്എന്നാൽ രണ്ട് വർഷത്തെ അനുഭവത്തിന് ശേഷം കാര്യങ്ങൾ മാറിമറിഞ്ഞു. താൻ വിചാരിച്ചതുപോലെയല്ല വിപണി എന്ന് പരുൾ തിരിച്ചറിഞ്ഞു. ഇന്ന് ഒരു രാത്രിക്ക് വെറും 11,000 രൂപ നിരക്കിലാണ് പ്രോപ്പർട്ടി വാടകയ്ക്ക് കൊടുക്കുന്നത്. 45,000 രൂപയിൽ നിന്ന് 11,000 രൂപയിലേക്ക് വാടക നിരക്ക് കുത്തനെ ഇടിയാൻ ഉണ്ടായ കാരണങ്ങൾ അഭിമുഖത്തിൽ പരുൾ വ്യക്തമാക്കി.1. കടുത്ത മത്സരം
Cinema ⏭️


