NEWS
അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; മൂന്നുപേർക്ക് പരിക്ക്

പ്രതീകാത്മകചിത്രം
അതിരപ്പിള്ളി: തുമ്പൂർമുഴിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ സച്ചി, വാച്ചർമാരായ നടരാജൻ, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്. മണികണ്ഠന്റെ തോളെല്ലിന് പൊട്ടലുണ്ട്.
ഇന്ന് രാവിലെ ആറുണിയോടെയാണ് സംഭവം നടന്നത്. പ്രദേശത്തെ സൗരോർജ വൈദ്യുതി വേലി തകർത്ത് കാട്ടാന എത്തിയ വിവരമറിഞ്ഞാണ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. തുടർന്ന് റോഡിലൂടെ പാഞ്ഞടുത്ത ആന ഉദ്യോഗസ്ഥരെ ഓടിക്കുകയായിരുന്നു.
RELATED TOPICS: ATHIRAPPILLY WILD ELEPHANT, THUMBURMUZHI ELEPHANT ATTACK, KERALA FOREST DEPARTMENT, WILD ELEPHANT ATTACK, FOREST OFFICIALS INJURED
Read News ⏭️


