LIFESTYLE

‘യാത്രകളുടെ ഡയറിക്കുറിപ്പ്’ ,​ കരീനയുടെ മുംബയിലെ 30 കോടി രൂപയുടെ വസതി

കരീന കപൂറും പൃഥ്വിരാജും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ദായ്‌ര കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. സെപ്കംബർ 21ന് കരീനയുടെ 46ാം ജന്മദിനം കൂടിയായിരുന്നു. ഇന്ത്യയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് കരീന. ഒരു ചിത്രത്തിന് ഏകദേശം 10 മുതൽ 12 കോടി വരെയാണ് കരീന പ്രതിഫലം വാങ്ങുന്നതെനനാണ് റിപ്പോർട്ട്. സിനിമകളിൽ നിന്നുള്ള വരുമാനത്തിന1പ്പം വിവിധ ബ്രാൻഡ് എൻഡോഴ്‌സ്മെന്റുകളിൽ നിന്നുള്ള വരുമാനവും ചേർന്നതാണ് കരീനയുടെ ആസ്തി. 458 കോടി രൂപയാണ് താരത്തിന്റെ ആസ്തി എന്നാണ് വിവരം.

മുംബയിലെ വീട്

സെയ്‌ഫ് അലി ഖാനും കരീനയും മുംബയിലെ ബാന്ദ്രയിലുള്ള ‘സദ്‌ഗുരു ശരണം’ എന്ന വസതിയിലാണ് താമസിക്കുന്നത്. ‘ഡിസൈൻ ബൈ ദർശിനി ഷാ” എന്ന ആർക്കിടെക്ചർ ഗ്രൂപ്പിലെ ദർശിനി ഷായാണ് വീട് രൂപകല്പന ചെയ്തത്. ഏകദേശം 3000 ചതുരശ്ര അടി വിസ്തീർണമുള്ള വീടിന്റെ മൂല്യം 25 മുതൽ 30 കോടി രൂപ വരെയാണെന്നാണ് റിപ്പോർട്ട്.


ഉയർന്ന മേൽക്കൂരയ്ക്കൊപ്പം തടികൊണ്ടുള്ള വർക്കുകളും വ‌ർണാഭമായ ചുവരുകളും വീടിന്റെ പ്രത്യേകതയാണ്. വർഷങ്ങളായി സെയ്ഫിന്റെയും കരീനയുടെയും ശേഖരത്തിലുള്ള നിരവധി വസ്തുക്കളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. താരദമ്പതികളുടെ യാത്രകളിൽ നിന്നുള്ള ചിത്രങ്ങൾ,​ മക്കളായ തൈമൂറിനും ജെയ്‌ക്കുമൊപ്പമുള്ള ചിത്രങ്ങൾ എന്നിവ വീടിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുണ്ട്. വീടിന്റെ ഡിസൈനറായ ദർശിനി ഷാ വിശേഷിപ്പിക്കുന്നത് യാത്രകളുടെ ഡയറിക്കുറിപ്പാണ് ഈ വീട് എന്നാണ്.

വ്യക്തിപരമായ ഓർമ്മകളും ശേഖരങ്ങളും വീടിന്റെ വിവിധ ഇടങ്ങളിൽ നിറഞ്ഞു നിൽക്കുന്നതിനാൽ ഔപചാരിക അന്തരീക്ഷത്തി്ന് പകരം കുടുംബ ജീവിതത്തിന്റെ ഊഷ്മളതയും അടുപ്പവും അനുഭവപ്പെടുന്ന രീതിയിലാണ് വസതി.


News ⏭️

Back to top button