SPORTS
ഇല്ല, വിട്ടുകൊടുക്കില്ല! കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നിർണായക ഇടപെടൽ; മലയാളി താരം കേരള ക്രിക്കറ്റ് ടീമിൽ തന്നെ കളിക്കും

തിരുവനന്തപുരം∙ അടുത്ത ആഭ്യന്തര ക്രിക്കറ്റ് സീസണിലും മലയാളി ക്രിക്കറ്റ് താരം ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ കളത്തിലിറങ്ങും. റെയിൽവേ ഉദ്യോഗസ്ഥയായ ആശയെ ഇത്തവണത്തെ റെയിൽവേ ക്യാംപിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രത്യേക ഇടപെടലിനെത്തുടർന്നാണ് താരം വീണ്ടും കേരള ടീമിൽ തിരിച്ചെത്തുന്നത്.പുതിയ സീസണിന് ഒരുങ്ങുന്ന കേരള ടീമിന് ആശയുടെ തിരിച്ചുവരവ് വലിയ മുതൽക്കൂട്ടാകും. സീസണിന്റെ തുടക്കത്തിൽ തന്നെ തകർപ്പൻ പ്രകടനങ്ങളുമായി മികച്ച ഫോമിലാണ് ആശ. രണ്ടു മാസം മുൻപ് നടന്ന സീചെം ട്രോഫിയിൽ ആശയുടെ നേതൃത്തിലിറങ്ങിയ കേരള ടീം ജേതാക്കളായിരുന്നു. ടൂർണമെന്റിൽ ഓൾറൗണ്ട് പ്രകടനം പുറത്തെടുത്ത ആശ രണ്ടു മത്സരങ്ങളിൽ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരവും സ്വന്തമാക്കി.ഡബ്ല്യുപിഎലിലെ മിന്നുന്ന പ്രകടനമാണ് ആശയ്ക്ക് ഇന്ത്യൻ ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിൽ നാല് വിക്കറ്റുകൾ വീഴ്ത്തി രാജ്യാന്തര തലത്തിലും ആശ ശ്രദ്ധേയ പ്രകടനം കാഴ്ചവച്ചിരുന്നു.
Auto ⏭️




