ബബിൾഗം വസ്‌ത്രത്തിൽ ഒട്ടിപ്പിടിച്ചോ? ഈ നാല് പൊടിക്കൈകൾ മതി, എളുപ്പത്തിൽ വൃത്തിയാക്കാം

പ്രതീകാത്മക ചിത്രം
വസ്‌ത്രത്തിൽ പറ്റിപ്പിടിച്ച അഴുക്കുകളും കറകളും കളയാൻ ധാരാളം ഉൽപ്പന്നങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ, വസ്‌ത്രത്തിൽ ഒട്ടിപ്പിടിക്കുന്നത് ബബിൾഗമാണെങ്കിലോ? ജീവിതത്തിൽ എപ്പോഴെങ്കിലും അത്തരത്തിലൊരു അനുഭവം പലർക്കും ഉണ്ടായിട്ടുണ്ടാകാം. കുട്ടികളുടെ വസ്‌ത്രങ്ങളിലാണ് ബബിൾഗം ഒട്ടിപ്പിടിക്കാനുള്ള സാദ്ധ്യത കൂടുതലുള്ളത്. അത്തരം വസ്‌ത്രങ്ങൾ ഉപേക്ഷിക്കുകയോ അല്ലെങ്കിൽ കേടുവരുത്തുകയോ ചെയ്‌തവരാകും മിക്കവരും. എന്നാൽ, ഇനിമുതൽ വസ്‌ത്രത്തിലോ വീട്ടുപകരണങ്ങളിലോ ബബിൾഗം ഒട്ടിപ്പിടിച്ചാൽ ഈ പൊടിക്കൈകൾ പ്രയോഗിച്ചാൽ മതി. എളുപ്പത്തിൽ ഫലം കിട്ടും.
ബബിൾഗം ഒട്ടിപ്പിടിച്ച ഭാഗത്ത് കുറച്ചധികം നേരം ഐസ്‌ക്യൂബുകൾ വയ്‌ക്കുക. അൽപനേരം കഴിഞ്ഞ് വലിച്ചെടുക്കുമ്പോൾ ബബിൾഗം എളുപ്പത്തിൽ ഇളകി വരും.
ബബിൾഗം ഒട്ടിപ്പിടിച്ച ഭാഗത്ത് നല്ല ചൂട് നൽകുക. ചൂടുള്ള പാത്രം ഉപയോഗിച്ചും ഇസ്‌തിരിപ്പെട്ടി ഉപയോഗിച്ചും ചൂട് നൽകാം. അതിനായി ഒരു കാർഡ് ബോർഡ് വച്ച ശേഷം അതിലേക്ക് വൃത്തിയാക്കേണ്ട തുണി വയ്‌ക്കണം. ബബിൾഗം കാർഡ് ബോർഡിൽ സ്‌പർശിക്കുന്ന രീതിയിലാകണം തുണി വയ്‌ക്കേണ്ടത്. ശേഷം ഇസ്‌തിരിപ്പെട്ടിയോ ചൂടുള്ള പാത്രമോ ഉപയോഗിച്ച് ചൂട് നൽകാം. ഇങ്ങനെ ചെയ്യുമ്പോൾ ബബിൾഗം എളുപ്പത്തിൽ കാർഡ് ബോർഡിലേക്ക് ഇളകി വീഴും.
നല്ല തിളച്ച വിനാഗിരിയിൽ ബബിൾഗം ഒട്ടിപ്പിടിച്ച വസ്‌ത്രം അൽപ നേരം മുക്കിവച്ചശേഷം ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം.
ബബിൾഗം ഒട്ടിപ്പിടിച്ച ഭാഗത്ത് വെളിച്ചെണ്ണ നന്നായി പുരട്ടി പതിയെ അതിളക്കിയെടുക്കാം. പിന്നീട് ആ ഭാഗത്ത് സോപ്പിട്ട് കഴുകിയെടുക്കാം.
English Summary
Easy ways to remove bubblegum from clothes using ice, heat, vinegar, or coconut oil.
RELATED TOPICS: HOW TO REMOVE CHWING GUM FROM CLOTHES, CHEWING GUM ON CLOTHES, HOME AND TIPS
News ⏭️




