LIFESTYLE

ലോൺട്രി ബാസ്കറ്റിലെ ദ്വാരങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? പിന്നിലൊരു കാരണമുണ്ട്…


അലക്കാനുള്ള തുണികൾ സൂക്ഷിച്ചുവയ്ക്കാനുള്ള ലോൺട്രി ബാസ്ക്കറ്റുകൾ പലനിറത്തിലും വലുപ്പത്തിലും ആകൃതിയിലും വിപണിയിൽ ഇന്ന് സുലഭമാണ്. അവയിൽ ഏറെയും പ്ലാസ്റ്റിക്കിൽ നിർമിക്കപ്പെട്ടവയുമാണ്. ആവശ്യാനുസരണം ഇവ വാങ്ങാറുണ്ടെങ്കിലും ഈ തുണിക്കൊട്ടകളുടെ ഒരു പ്രത്യേകത പലരും അത്ര കാര്യമായി ശ്രദ്ധിക്കാറില്ല. സാധാരണ ബാസ്ക്കറ്റുകളിൽ നിന്നും വ്യത്യസ്തമായി നിറയെ ദ്വാരങ്ങളോടുകൂടിയാണ് ഇവയുള്ളത്. എന്നാൽ ഈ ദ്വാരങ്ങൾ അലങ്കാരത്തിന് വേണ്ടിയുള്ളതാണെന്ന് കരുതിയെങ്കിൽ തെറ്റി. ലോൺട്രി ബാസ്ക്കറ്റുകളിൽ ഇവ ഉൾപ്പെടുത്തിയിരിക്കുന്നതിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്.’ലോൺട്രി ലവ്: ഫൈന്റിങ് ജോയ്’ എന്ന പുസ്‌തകത്തിന്റെ രചയിതാവ് പാട്രിക് റിച്ചാർഡ്‌സൺ പറയുന്നതനുസരിച്ച് ലോൺട്രി ബാസ്ക്കറ്റിലെ ദ്വാരങ്ങൾ ഭാരവുമായാണ് ബന്ധപ്പെട്ടു കിടക്കുന്നത്. ഭൂരിഭാഗം സമയത്തും ഈ ബാസ്ക്കറ്റുകളിൽ നിറയെ തുണികൾ ഉണ്ടാകും. അതിനാൽ അവ ഭാരമുള്ളതായിരിക്കുകയും ചെയ്യും. ഒന്നിലധികം നിലകളുള്ള വീടാണെങ്കിൽ ലോൺട്രി ബാസ്ക്കറ്റുകൾ എടുത്തുകൊണ്ട് പടികൾ കയറുമ്പോൾ അധികഭാരം അനുഭവപ്പെടും. എന്നാൽ ബാസ്ക്കറ്റിൽ ദ്വാരങ്ങളുണ്ടെങ്കിൽ താരതമ്യേന കുറവ് ഭാരം മാത്രമേ അനുഭവപ്പെടൂ എന്ന് അദ്ദേഹം പറയുന്നു.എന്നാൽ ഇതു മാത്രമല്ല ദ്വാരങ്ങളുടെ ജോലി. തുണികൾക്കായുള്ള ബാസ്ക്കറ്റുകളിൽ വയ്ക്കുന്നത് അലക്കാനുള്ള വസ്ത്രങ്ങൾ ആണെങ്കിൽ അവയിൽ വിയർപ്പു മൂലം ഈർപ്പമയം ഉണ്ടാകും. ഇനി വാഷിങ് മെഷീനിൽ കഴുകി ഉണക്കിയ തുണികളാണെങ്കിലോ, ഡ്രൈയറിന്റെ ചൂടേറ്റതു മൂലം അവയിലും ഈർപ്പം നിൽക്കാനുള്ള സാധ്യതയുണ്ട്. ബാസ്ക്കറ്റിലെ ദ്വാരങ്ങൾ തുണിയിലേക്ക് വായുസഞ്ചാരം കടന്നെത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയും അതുവഴി ഈർപ്പത്തിന്റെ അംശം ഇല്ലാതാക്കുകയും ചെയ്യുന്നു. മുഷിഞ്ഞ വസ്ത്രങ്ങൾ കൃത്യസമയത്ത് കഴുകാനാവാതെ ഏറെ ദിവസം കൂട്ടിയിട്ടാൽ അവയിൽ നിന്നും ദുർഗന്ധം പരക്കും. ദ്വാരങ്ങൾ ഇല്ലാത്ത ബാസ്ക്കറ്റുകളിലാണ് ഈ തുണികൾ വയ്ക്കുന്നതെങ്കിൽ ദുർഗന്ധം അധികരിക്കും. ഇത്തരം സാഹചര്യങ്ങളിൽ ബാസ്ക്കറ്റിൽ ദ്വാരങ്ങൾ ഉണ്ടെങ്കിൽ അവയിലൂടെ വായു കടന്നെത്തുന്നത് ദുർഗന്ധം അധികമാകാതിരിക്കാൻ സഹായിക്കും. ലോൺട്രി ബാസ്ക്കറ്റുകൾ എങ്ങനെ സൂക്ഷിക്കാം:വീട്ടിലെ മറ്റെല്ലാ വസ്തുക്കളും വൃത്തിയാക്കാറുണ്ടെങ്കിലും ലോൺട്രി ബാസ്ക്കറ്റ് കഴുകുന്ന ശീലം ഭൂരിഭാഗം ആളുകൾക്കും ഉണ്ടാകില്ല. എന്നാൽ മൾട്ടി സർഫസ് ക്ലീനർ സ്പ്രേകൾ ഉപയോഗിച്ച് കുറഞ്ഞത് മാസത്തിലൊരിക്കലെങ്കിലും ലോൺട്രി ബാസ്ക്കറ്റുകൾ തുടച്ച് വൃത്തിയാക്കണമെന്ന് വിദഗ്ധർ പറയുന്നു. ബാസ്ക്കറ്റിന്റെ മൂലകളും ദ്വാരങ്ങളുടെ അരികുകളും ഹാൻഡിലും എല്ലാം വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം ഉപയോഗിച്ചാണ് വൃത്തിയാക്കുന്നതെങ്കിൽ ജലാംശം പൂർണമായും കാറ്റേറ്റ് ഉണങ്ങിയതിനുശേഷം മാത്രമേ അതിൽ തുണികൾ വയ്ക്കാവൂ.


Cinema ⏭️

Back to top button