‘ഇനി ജയിലറിന്റെ ഭാഗമാകില്ല; മോഹൻലാലിന്റെ രംഗങ്ങൾ വെട്ടിച്ചുരുക്കി, മൂന്ന് ലുക്കുകൾ പൂർണമായും ഒഴിവാക്കി’

മോഹൻലാലും ജിഷാദ് ഷംസുദ്ദീനും
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രം ജയിലർ2 ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ, സുരാജ് വെഞ്ഞാറമൂട് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇതിനിടെ ജയിലറിൽ മോഹൻലാലിനുവേണ്ടി വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത കോസ്റ്റ്യൂം ഡിസൈനർ ജിഷാദ് ഷംസുദ്ദീൻ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
കുറിപ്പിന്റെ പൂർണരൂപം
എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന എല്ലാവരോടുമാണ് പറയാനുള്ളത്.
ജയിലർ 2ന്റെ റിലീസുമായി ബന്ധപ്പെട്ട് ഒരു പ്രധാന കാര്യം നിങ്ങളുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു. ചിത്രീകരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ, ഞങ്ങളുടെ പ്രയത്നത്തിൽ എനിക്ക് പൂർണ വിശ്വാസമുണ്ടായിരുന്നു. ട്രെയിലറിൽ വെറും രണ്ട് സെക്കൻഡ് മാത്രം കാണിച്ചപ്പോൾ പോലും എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. എന്നാൽ ചിത്രം റിലീസ് ചെയ്തപ്പോൾ മോഹൻലാൽ സാറിന്റെ വ്യത്യസ്തമായ മൂന്ന് ലുക്കുകൾ പൂർണമായും ഒഴിവാക്കപ്പെട്ടു. ട്രെയിലറിൽ ഉണ്ടായിരുന്ന ആ ചെറിയ ഭാഗം പോലും നീക്കം ചെയ്യപ്പെട്ടു.
സിനിമയിലുള്ള എന്റെ അനുഭവത്തിൽ, മോഹൻലാൽ സാറിനെപ്പോലൊരു സൂപ്പർസ്റ്റാറിന്റെ രംഗങ്ങൾ വെട്ടിച്ചുരുക്കുന്നത് ഒട്ടും ആവശ്യമില്ലാത്ത കാര്യമാണ്. നമ്മുടെ സൂപ്പർസ്റ്റാറിനെ ഇത്തരത്തിൽ ചുരുക്കിക്കാണിക്കുന്നത് കണ്ടപ്പോൾ, ഇനി ഇതിനൊരു രണ്ടാം ഭാഗം (സീക്വൽ) വരികയാണെങ്കിൽ, ഞാൻ അതിന്റെ ഭാഗമാകില്ല. എന്നിൽ വിശ്വാസമർപ്പിച്ച എല്ലാവരോടും ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.
ഞാൻ അനുകൂല്യങ്ങൾക്കോ, ലാഭത്തിനോ, കോടി ക്ലബ്ബുകൾക്കോ, താരപദവിക്കോ വേണ്ടിയല്ല നിലകൊള്ളുന്നത്. ആരാധകർക്കും, കലയെ സ്നേഹിക്കുന്നവർക്കും, മോഹൻലാൽ സാറിനും വേണ്ടി മാത്രമാണ് ഞാൻ നിലകൊള്ളുന്നത്.
എന്റെ ഈ യാത്രയിൽ എപ്പോഴും കൂടെ നിന്നതിന് നന്ദി.
English Summary
Rajinikanth’s Jailer 2 has hit theatres, receiving a positive response from audiences. However, costume designer Jishad Shamsudeen has expressed disappointment over the removal of Mohanlal’s three different looks from the final cut, including a brief scene shown in the trailer. He apologised to his supporters and said he would not participate if a sequel is made.
RELATED TOPICS: JAILER 2 MOHANLAL SCENES, JISHAD SHAMSUDEEN STATEMENT, JAILER 2 MOVIE CONTROVERSY, MOHANLAL JAILER 2, JAILER 2
Business ⏭️




