NEWS

കിഫ്ബി അവലോകന റിപ്പോർട്ടിൽ ഗുരുതര നിരീക്ഷണങ്ങൾ; ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

മുഖ്യമന്ത്രി വി ഡി സതീശൻ

തിരുവനന്തപുരം: കിഫ്ബിയുടെ ക്രമക്കേടുകളിൽ ​ഗൗരവ അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. കിഫ്ബി അവലോകന റിപ്പോർട്ടിലുള്ളത് ഗുരുതര നിരീക്ഷണങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ധനവകുപ്പിനെ കിഫ്ബി നോക്കുകുത്തിയാക്കി. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ ഉണ്ടെന്നും കിഫ്ബി വായ്പക്ക് സർക്കാർ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിർദേശം മറികടന്നത് റൂൾസ് ഓഫ് ബിസിനസ് ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഭൂമി ഏറ്റെടുക്കലിൽ പകുതിയിലധികം നടന്നത് കണ്ണൂരിൽ ആണ്. കണക്കിൽ കാണിച്ചതിന്റെ പത്തിരട്ടി പരസ്യചെലവ് ആണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതികളിൽ പലതും വരുമാനദായകമല്ലെന്നും മുഖ്യമന്ത്രി വിമ‌ർശിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ മാദ്ധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ വായ്പാ പരിധി കുറഞ്ഞു. കിഫ്ബിയുടെ പേരിൽ നടന്നത് ധൂർത്തായിരുന്നു. 396 കോടി രൂപ ഒരു വർഷം അധികപലിശ നൽകേണ്ടി വന്നു. 1250 കോടിയുടെ അധികചെലവും മസാല ബോണ്ട് നഷ്ടം 183 കോടിയും സംഭവിച്ചെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.

English Summary

Chief Minister V. D. Satheesan stated that the KIIFB review report contains serious observations, alleging the body sidelined the Finance Department. He also cited massive irregularities in land acquisition and criticized KIIFB for overriding financial directives, with many projects proving non-revenue generating. These remarks were made while he was explaining cabinet meeting decisions to the media.
RELATED TOPICS: KIIFB REVIEW REPORT, V D SATHEESAN, KIIFB IRREGULARITIES, LAND ACQUISITION CONTROVERSY, KERALA GOVERNMENT

Read News ⏭️

Back to top button