NEWS
പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് പരാതി: കൊട്ടാരക്കര താലൂക്ക് ആശുപത്രിക്കെതിരെ ബന്ധുക്കൾ

കൊല്ലം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില് പ്രസവത്തിനിടെ നവജാതശിശു മരിച്ചത് ചികിത്സപ്പിഴവ് മൂലമെന്ന് ബന്ധുക്കൾ. കൊട്ടാരക്കര ചെപ്ര മത്തായിമുക്ക് സ്വദേശികളായ സുരേഷ് – ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് പ്രസവ ശസ്ത്രക്രിയയ്ക്കു പിന്നാലെ മരിച്ചത്. സംഭവത്തിൽ കൊട്ടാരക്കര പൊലീസ് കേസെടുത്തു. ഡ്യൂട്ടി ഡോക്ടർക്കും നഴ്സിനും പിഴവ് സംഭവിച്ചെന്ന ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് കേസ്. കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നു.പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീകലയ്ക്ക് മതിയായ പരിചരണം ലഭിച്ചില്ലെന്ന് ഭർത്താവ് സുരേഷ് ആരോപിച്ചു. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ അറിയിച്ചിട്ടും നഴ്സ് ഡോക്ടറെ വിവരമറിയിച്ചില്ലെന്നും കുടുംബം പറയുന്നു. വേദന സഹിക്കാനാകുന്നില്ലെന്ന് പറഞ്ഞ ശ്രീകലയോട് നഴ്സ് മോശമായി പെരുമാറിയെന്നും ആരോപണമുണ്ട്.
Fashion ⏭️




